കമല്‍ഹാസന്റെ സിനിമകള്‍ ഓടിടിയില്‍ പോലും കാണരുതെന്ന് തമിഴ്നാട് ബിജെപി

കമല്‍ഹാസന്റെ സിനിമകള്‍ ഓടിടിയില്‍ പോലും കാണരുതെന്ന് തമിഴ്നാട് ബിജെപി

കമല്‍ഹാസന്റെ സിനിമകള്‍ ഒടിടിയില്‍ പോലും കാണരുതെന്ന് തമിഴ്‌നാട് ബിജെപി. സൂര്യയുടെ ‘അഗരം’ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് ബിജെപി രംഗത്തെത്തിയത്.

‘രാഷ്ട്രത്തെ മാറ്റാന്‍ വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളു. ഏകാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകള്‍ തകര്‍ക്കാന്‍ കഴിയുന്ന ഒരേയൊരു ആയുധം അതാണ് എന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്. മെഡിക്കല്‍ പ്രവേശന ത്തിനുള്ള കേന്ദ്രീകൃത പരീക്ഷ പാര്‍ശ്വവത്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് തടസമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. കമല്‍ ഹാസന്റെ പ്രസ്താവനയെ എതിര്‍ത്തും അനുകൂലിച്ചും വാ ദങ്ങള്‍ ഉയരുന്നുണ്ട്.

ബിജെപി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി അമര്‍ പ്രസാദ് റെഡ്ഡിയാണ് ഈ വിഷയത്തില്‍ ആദ്യം പ്രതികരിച്ചെത്തിയത്. അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് ബഹിഷ്‌കരണ ആഹ്വാനം ചെയ്തത്. മുമ്പ് അത് ഉദയനിധി സ്റ്റാലിനായിരുന്നു. ഇപ്പോള്‍ സനാതനധര്‍മ്മത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് കമലാണ്. നമുക്കവരെ ഒരു പാഠം പഠിപ്പിക്കാം. കമലിന്റെ സിനിമകള്‍ ഒടിടിയില്‍ പോലും കാണരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മള്‍ ഇങ്ങനെ ചെയ്താല്‍ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ അവര്‍ പൊതുവേദികളില്‍ പങ്കുവെക്കില്ല. ഇത്തരമൊരു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ കമല്‍ഹാസന്‍ സനാതനത്തെക്കുറിച്ച് പരാമര്‍ശിച്ചത് തികച്ചും അനുചിതവും അനാവശ്യവുമായിരുന്നു. അമര്‍ പ്രസാദ് പ്രതികരിച്ചു.

administrator

Related Articles