ബിഗ് ബോസ് മലയാളം സീസണ് 7 ന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. സീസണ് ആരംഭിക്കാന്‍ ഇനി ഇനി 2 ദിവസമാണ് ബാക്കിയുള്ളത്. ഓഗസ്റ്റ് 3 ഞായറാഴ്ച ഗ്രാന്‍ഡ് മെഗാ ലോഞ്ച് എപ്പിസോഡോടെ പുതിയ സീസണ് ആരംഭിക്കും. ഒരുപാട് പ്രത്യേകതകളുമായാണ് സീസണ് 7 പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.
ഈ സീസൺ ദൃശ്യ വിസ്മയ വിരുന്ന്
ബിഗ് ബോസ് മലയാളം ആദ്യമായി സ്വന്തം ഫ്ളോറില്‍ ചിത്രീകരിക്കുന്നതായിരിക്കും ഈ സീസൺ. മുന്‍ സീസണുകളില്‍ മറുഭാഷാ ബിഗ് ബോസ് സീസണുകളുടെ ഫ്ളോറില്‍ തന്നെയാണ് ഡിസൈനില്‍ മാറ്റം വരുത്തി മലയാളം ബിഗ് ബോസ് നടത്തിയിരുന്നത്. വിശാലമായ ലോണ്‍, ഭംഗിയുള്ള ഡൈനിംഗ് ഹാള്‍, എല്ലാ സംവിധാനങ്ങളുമുള്ള അടുക്കള, ആഡംബര ലിവിംഗ് റൂം, മനോഹരമായ ബെഡ്റൂമുകള്‍, നിഗുഢതയേറിയ കണ്ഫഷന് റൂം തുടങ്ങി ബിഗ് ബോസ് ഹൗസ് ഇത്തവണ അനവധി ദൃശ്യവിസ്മയങ്ങൾ കൊണ്ട് നിറഞ്ഞതായിരിക്കുമെന്നാണ് അറിയുന്നത്.
ഏഴിന്റെ പണി എന്നാണ് പുതിയ സീസണിന്റെ ടാഗ് ലൈന്‍. ഇത് വെറുമൊരു ടാഗ് ലൈന്‍ അല്ലെന്നാണ് സൂചന. പാരമ്പരാഗത ഘടനയില്‍ മാറ്റങ്ങള്‍ വരുത്തി, പ്രേക്ഷകന്റെ അഭിപ്രായങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ മാറ്റങ്ങളും തന്ത്രപരമായ കളികളും കളിക്കാരും അപ്രതീക്ഷിതമായ ടാസ്ക്കുകളും ഉള്‍പ്പെടുത്തി പുതിയ രൂപത്തിലാവും സീസണ് 7 എത്തുക. കഠിനമായ ടാസ്ക്കുകളും ബുദ്ധി ഉപയോഗിച്ച് നടത്തേണ്ട നീക്കങ്ങളും ഉയര്‍ന്ന നിലവരമുള്ള മത്സരവുമൊക്കെ ഈ സീസണിന്റെ ഹൈലൈറ്റുകള്‍ ആയിരിക്കുമെന്നും ടീം അറിയിക്കുന്നു.
ഓഗസ്റ്റ് 3 ന് രാത്രി 7 ന് ആരംഭിക്കുന്ന ലോഞ്ചിംഗ് എപ്പിസോഡില്‍ മോഹന്‍ലാല്‍ ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. തുടര്‍ന്ന് തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30 നും ശനിയും ഞായറും രാത്രി 9 മണിക്കും ഷോ ഏഷ്യാനെറ്റില്‍ സംപ്രേപണം ചെയ്യും. ജിയോ ഹോട്ട് സ്റ്റാറില്‍ 24 മണിക്കൂറും സ്ട്രീമിംഗ് ഉണ്ടാവും.