കേരളത്തിലെ വാര്‍ത്താ ചാനലുകളുടെ റേറ്റിംഗില്‍ വീണ്ടും ട്വിസ്റ്റ്. കഴിഞ്ഞ ആഴ്ച ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി റിപ്പോര്‍ട്ടര്‍ ടിവി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 29-ാം ആഴ്ചയിലെ ജിആര്‍പി (ഗ്രോസ് റേറ്റിംഗ് പോയിന്റ്) കണക്കുകള്‍ പ്രകാരം 191 പോയിന്റുമായാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ തിരിച്ചുവരവ്. രണ്ടാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് 153 പോയിന്റും മൂന്നാം സ്ഥാനത്തുള്ള 24 ന്യൂസിന് 125 പോയിന്റുമാണുള്ളത്. ഈ മൂന്ന് ചാനലുകളും തമ്മിലുള്ള വാശിയേറിയ മത്സരമാണ് മലയാള വാര്‍ത്താ ചാനല്‍ രംഗത്ത് നടക്കുന്നത്.
61 പോയിന്റുമായി മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്തും 58 പോയിന്റുമായി മനോരമ ന്യൂസ് അഞ്ചാം സ്ഥാനത്തുമുണ്ട്. കൈരളി ന്യൂസിന് 42, ന്യൂസ് മലയാളം ചാനലിന് 33, ന്യൂസ് 18 കേരളക്ക് 19, മീഡിയ വണിന് 13 എന്നിങ്ങനെയാണ് മറ്റു ചാനലുകളുടെ പോയിന്റ് നില.
administrator