ബാര്‍ക്ക് : ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി, ന്യൂസ് മലയാളം നാലാമതെത്തി

ബാര്‍ക്ക് : ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി, ന്യൂസ് മലയാളം നാലാമതെത്തി

മലയാളം വാര്‍ത്താ ചാനലുകളുടെ ഈയാഴ്ചത്തെ ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. റിപ്പോര്‍ട്ടര്‍ ചാനലാണ് രണ്ടാം സ്ഥാനത്ത്. 24 ന്യൂസ് ചാനലാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ ആഴ്ച്ചവരെ നാല്,അഞ്ച് സ്ഥാനങ്ങളിലുണ്ടായിരുന്ന മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നീ ചാനലുകളെ കടത്തിവെട്ടി ന്യൂസ് മലയാളം ചാനല്‍ ഇത്തവണ നാലാം സ്ഥാനം പിടിച്ചെടുത്തു. ബാര്‍ക്കിന്റെ കണക്കുകള്‍ പ്രകാരം 87.49 ജിആര്‍പി (ഗ്രോസ് റേറ്റിംഗ് പോയിന്റ്) നേടിയാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 72.52 പോയിന്റും മൂന്നാമതുള്ള 24 ന്യൂസ് ചാനലിന് 64.12 പോയിന്റുമാണുള്ളത്. നാലാം സ്ഥാനം പിടിച്ചെടുത്ത ന്യൂസ് മലയാളം ചാനലിന് 38.87, 34.90 പോയിന്റ് നേടി മാതൃഭൂമി ന്യൂസ് അഞ്ചാമതും 33.00 പോയിന്റ് നേടി മനോരമ ന്യൂസ് ആറാം സ്ഥാനത്തുമാണ്. ജനം ടിവിക്ക് 17.74, കൈരളി ന്യൂസിന് 17.45, ന്യൂസ് 18 കേരളക്ക് 11.90, മീഡിയ വണിന് 8.09 എന്നിങ്ങനെയാണ് മറ്റു ചാനലുകളുടെ പോയിന്റ് നില.

administrator

Related Articles