റേറ്റിങില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുന്നു

റേറ്റിങില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുന്നു

മലയാളം വാര്‍ത്താ ചാനലുകളുടെ ഈയാഴ്ചത്തെ ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബാര്‍ക്കിന്റെ കണക്കുകള്‍ പ്രകാരം 88 ജിആര്‍പി (ഗ്രോസ് റേറ്റിംഗ് പോയിന്റ്) നേടിയാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. റിപ്പോര്‍ട്ടര്‍ ചാനലാണ് രണ്ടാം സ്ഥാനത്ത്. റിപ്പോര്‍ട്ടര്‍ ചാനലിന് 75 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള 24 ന്യൂസ് ചാനലിന് 62 പോയിന്റാണുള്ളത്. കഴിഞ്ഞ ആഴ്ച്ച മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസ് മലയാളം ചാനല്‍ ഇക്കുറി 33 പോയിന്റുമായി ആറാം സ്ഥാനതെത്തി. നാലാമതുള്ള മനോരമ ന്യൂസിന് 34 ഉം അഞ്ചാമതള്ള മാതൃഭൂമി ന്യൂസിന് 34 പോയിന്റുമാണുള്ളത്. ജനം ടിവിക്ക് 19, കൈരളി ന്യൂസിന് 17, ന്യൂസ് 18 കേരളക്ക് 11, മീഡിയ വണിന് 7 എന്നിങ്ങനെയാണ് മറ്റു ചാനലുകളുടെ പോയിന്റ് നില.

administrator

Related Articles