ഇന്ത്യയില്‍ അഞ്ചാമത്തെ റീട്ടെയില്‍ സ്റ്റോര്‍ ആരംഭിക്കാന്‍ ആപ്പിള്‍

ഇന്ത്യയില്‍ അഞ്ചാമത്തെ റീട്ടെയില്‍ സ്റ്റോര്‍ ആരംഭിക്കാന്‍ ആപ്പിള്‍

ഇന്ത്യയില്‍ അഞ്ചാമത്തെ റീട്ടെയില്‍ സ്റ്റോര്‍ ആരംഭിക്കാനൊരുങ്ങി ആപ്പിള്‍. ഡിസംബര്‍ 11 ന് നോയിഡയിലെ ഡിഎല്‍എഫ് മാള്‍ ഓഫ് ഇന്ത്യയിലാണ് അഞ്ചാമത്തെ സ്റ്റോര്‍ തുറക്കുന്നത്. മുംബൈ, ഡല്‍ഹി, പുനെ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ആപ്പിള്‍ നേരിട്ട് നടത്തുന്ന മറ്റ് സ്‌റ്റോറുകളുള്ളത്. ‘രാജ്യത്ത് ആപ്പിളിന്റെ നിലവിലുള്ള റീട്ടെയില്‍ വികസനത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഈ ഉദ്ഘാടനം. ഇത് ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ആപ്പിളിന്റെ സേവനം നേരിട്ട് അനുഭവിക്കാനും സഹായിക്കുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഈ വര്‍ഷം സെപ്റ്റംബര്‍ 2 ന് ബെംഗളൂരുവിലും സെപ്റ്റംബര്‍ 4 ന് പൂനെയിലും ആരംഭിച്ചതിന് ശേഷം ആപ്പിളിന്റെ മൂന്നാമത്തെ സ്റ്റോര്‍ തുറക്കലാണിത്. 2023 ഏപ്രിലിലാണ് ആദ്യത്തെ രണ്ട് സ്റ്റോറുകള്‍ മുംബൈയിലും ഡല്‍ഹിയിലും തുറന്നത്.

ഇന്ത്യയില്‍ ആപ്പിളിന്റെ വില്‍പ്പന വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആപ്പിളിന്റെ അഞ്ചാമത്തെ സ്റ്റോര്‍ വരുന്നത്. ഈ കലണ്ടര്‍ വര്‍ഷം രാജ്യത്ത് 15.5 ദശലക്ഷം ഐഫോണുകള്‍ വില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ നാലാമത്തെ ഏറ്റവും ഉയര്‍ന്ന സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനക്കാരായി സെപ്റ്റംബര്‍ പാദത്തില്‍ മാത്രം വില്‍പ്പനയില്‍ 25% വാര്‍ഷിക വര്‍ധനവോടെ ഏകദേശം 5 ദശലക്ഷം യൂണിറ്റുകളായി.

administrator

Related Articles