രണ്ട് ഡേറ്റിംഗ് ആപ്പുകള്‍ ആപ്പിള്‍ നീക്കം ചെയ്തു

രണ്ട് ഡേറ്റിംഗ് ആപ്പുകള്‍ ആപ്പിള്‍ നീക്കം ചെയ്തു

ലോകമെമ്പാടുമുള്ള ആപ്പ് സ്റ്റോറില്‍ നിന്ന് ‘ടീ’ (Tee), ‘ടീഓണ്‍ഹെര്‍’ (TeeOnHer) എന്നീ രണ്ട് ഡേറ്റിംങ് ആപ്പുകള്‍ ആപ്പിള്‍ ഔദ്യോഗികമായി നീക്കം ചെയ്തു. വര്‍ദ്ധിച്ചുവരുന്ന ഉപയോക്തൃ പരാതികളെയും സ്വകാര്യതാ ലംഘനങ്ങളെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകളെയും തുടര്‍ന്നാണ് ആപ്പിള്‍ ഈ കര്‍ശനമായ നടപടി സ്വീകരിച്ചത്. മോഡറേഷന്‍, ഉപയോക്തൃ സ്വകാര്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി ആപ്പ് സ്റ്റോര്‍ നയങ്ങള്‍ ഈ രണ്ട് ആപ്പുകളും ലംഘിച്ചതായി ആപ്പിള്‍ വ്യക്തമാക്കി.

നിരവധി ഉപയോക്തൃ പരാതികളെയും നെഗറ്റീവ് റിവ്യൂകളെയും തുടര്‍ന്നാണ് ഈ ആപ്പുകളെ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതെന്ന് ആപ്പ് അനലിറ്റിക്‌സ് സ്ഥാപനമായ ആപ്പ്ഫിഗേഴ്‌സിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായപൂര്‍ത്തിയാകാത്തവരുടെ സ്വകാര്യ വിവരങ്ങള്‍ ഈ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഈ പ്രശ്‌നങ്ങളെക്കുറിച്ച് കമ്പനി നിരവധി തവണ ഡെവലപ്പര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, ആവര്‍ത്തിച്ചുള്ള പരാതികള്‍ക്കൊടുവില്‍ ആപ്പുകളെ ഒഴിവാക്കാന്‍ ആപ്പിള്‍ നിര്‍ബന്ധിതരായി. ആഗോളവിപണികളില്‍ നിന്ന് ഈ ആപ്പുകളെ നീക്കം ചെയ്യേണ്ടി വന്നത് ഗുരുതരമായ നിയമലംഘനങ്ങളാണിതെന്ന് ആപ്പിള്‍ ടെക്ക്രഞ്ചിനോട് സ്ഥിരീകരിച്ചു.

2023-ല്‍ ആരംഭിച്ച ടീ ആപ്പ് വളരെപ്പെട്ടെന്നു തന്നെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ആപ്പുകളില്‍ ഒന്നായി മാറിയിരുന്നു. ഈ ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് തങ്ങള്‍ പരിചയപ്പെട്ട പുരുഷന്മാരെക്കുറിച്ചുള്ള അനുഭവങ്ങള്‍ അജ്ഞാതമായി പങ്കിടാന്‍ കഴിയുന്ന ഒരിടമായി ഇത് അറിയപ്പെട്ടു. ടീ ആപ്പിന് ലഭിച്ച ജനപ്രീതിയെത്തുടര്‍ന്നാണ് പുരുഷന്മാര്‍ക്ക് സ്ത്രീകളെ അവലോകനം ചെയ്യാന്‍ കഴിയുന്ന ‘ടീ ഓണ്‍ഹെര്‍’ ഉള്‍പ്പെടെ സമാനമായ മറ്റ് പ്ലാറ്റ്‌ഫോമുകളും ഉയര്‍ന്നുവന്നത്.

administrator

Related Articles