ജെന്‍ എഐ പവേര്‍ഡ് സ്മാര്‍ട്ട് സിരി അസിസ്റ്റന്റുമായി ആപ്പിള്‍

ജെന്‍ എഐ പവേര്‍ഡ് സ്മാര്‍ട്ട് സിരി അസിസ്റ്റന്റുമായി ആപ്പിള്‍

ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ജെന്‍ എഐ) പവറുള്ള സ്മാര്‍ട്ട് സിരി അസിസ്റ്റന്റിനെ 2026ഓടെ അവതരിപ്പിക്കുമെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ആപ്പിള്‍ നിര്‍മാതാക്കള്‍. നേരത്തെ ജൂണ്‍ 2024ല്‍ നടന്ന ആനുവല്‍ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സിലാണ് സിരി അസിസ്റ്റന്റിനെ ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഈ ലോഞ്ച് സോഫ്റ്റ്വെയര്‍ ബഗ്ഗുകള്‍ കാരണം 2025ലേക്ക് മാറ്റി. ഈ വര്‍ഷം വീണ്ടും സിരിയിലെ ബഗ്ഗുകള്‍ മാറ്റാന്‍ കഴിയാത്തതിനു പിന്നാലെയാണ് വീണ്ടും ലോഞ്ചിംഗ് മാറ്റിയിരിക്കുന്നത്.

ഓപ്പണ്‍ എഐ, ചാറ്റ് ജിപിടി എന്നിവയുമായി ചേര്‍ന്ന് ജെന്‍ എഐ സിരി പ്രവര്‍ത്തിപ്പിക്കാനാണ് നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നത്. 2026 മാര്‍ച്ചില്‍ ആപ്പിള്‍ പുതിയ സിരി പുറത്തിറക്കിയേക്കുമെന്നാണ് സൂചന. ഇമേജ് പ്ലേഗ്രൗണ്ട്, ജെന്‍മോജി, റൈറ്റിംഗ് ടൂളുകള്‍ തുടങ്ങിയ ആപ്പിള്‍ ഇന്റലിജന്‍സ് അധിഷ്ഠിത സവിശേഷതകളാണ് പുത്തന്‍ സിരിയിലൂടെ വാഗ്ദാനം ചെയ്യുന്നത്.

administrator

Related Articles