‘ചാറ്റ് ജിപിടിയില്‍ പാട്ടുകളുടെ വരികള്‍ രചിച്ചിട്ടുണ്ട്‌’- അനിരുദ്ധ് രവിചന്ദര്‍

‘ചാറ്റ് ജിപിടിയില്‍ പാട്ടുകളുടെ വരികള്‍ രചിച്ചിട്ടുണ്ട്‌’- അനിരുദ്ധ് രവിചന്ദര്‍

ഇന്ത്യന്‍ സിനിമാസംഗീത ലോകത്ത് ബ്ലോക്ക്ബസ്റ്ററുകള്‍ കൊണ്ട് തന്റേതായ ഇടം നേടിയ സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ഒരു സിനിമയുടെ നിലവാരത്തെ തോളിലേറ്റി ഉയര്‍ത്താന്‍ അനിരുദ്ധിന്റെ പാട്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ത്രീ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അനിരുദ്ധ് ചുരുങ്ങിയ കാലം കൊണ്ട് തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൂലിയാണ് അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിച്ച് റിലീസിനൊരുങ്ങുന്ന ചിത്രം. കൂലിയിലെ പുറത്തുവന്ന പാട്ടുകളെല്ലാം ഇതിനോടകം തന്നെ ട്രെന്‍ഡിങ് ആണ്.

ഇപ്പോഴിതാ കൂലിയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അനിരുദ്ധിന്റെ ഒരഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. തന്റെ സംഗീത സംവിധാനത്തിന്റെ രീതിയെ കുറിച്ച് സംസാരിക്കുമ്പോള്‍ ചാറ്റ് ജിപിടി പാട്ടെഴുതാന്‍ ഉപയോഗിക്കുന്നതിനെ പറ്റി അനിരുദ്ധ് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

ഒരു കാര്യം തുറന്നുപറയാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു. ചാറ്റ് ജിപിടിയുടെ പ്രീമിയം മെമ്പര്‍ഷിപ്പ് ഞാന്‍ എടുത്തിട്ടുണ്ട്. പാട്ടിന്റെ വരികളുടെ കാര്യത്തില്‍ ഇടയ്ക്ക് കണ്‍ഫ്യൂഷന്‍ വരും. അവസാനത്തെ രണ്ട് വരിയൊക്കെ കിട്ടാതാകുമ്പോള്‍ ഞാന്‍ അതുവരെയുള്ള വരികള്‍ ചാറ്റ് ജിപിടിക്ക് കൊടുത്തിട്ട് രണ്ട് വരി കൂടെ ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെടും. ചാറ്റ് ജിപിടി എനിക്ക് ഏകദേശം പത്ത് ഓപ്ഷനുകള്‍ തന്നു. അതില്‍ നിന്ന് ഞാന്‍ ഒരെണ്ണം തിരഞ്ഞെടുത്ത് പാട്ട് ഫിനിഷ് ചെയ്യും. അനിരുദ്ധ് പറഞ്ഞു. അതേസമയം ഏത് സിനിമയുടെ പാട്ടിനായി ചാറ്റ് ജിപിടിയുടെ സഹായം തേടിയതെന്ന് അനിരുദ്ധ് വെളിപ്പെടുത്തിയിട്ടില്ല.

administrator

Related Articles