30,000 പേരെ പിരിച്ചുവിടാന്‍ ആമസോണ്‍

30,000 പേരെ പിരിച്ചുവിടാന്‍ ആമസോണ്‍

ആമസോണ്‍ 30,000 കോര്‍പ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനി ചെലവുകള്‍ കുറക്കുക, അധിക ജോലിക്കാരെ നിയമിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാരണങ്ങളാലാണ് പിരിച്ചുവിടുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ആമസോണിലെ കോര്‍പ്പറേറ്റ് ജീവനക്കാരായ 3,50,000 വരുന്നവരില്‍ നിന്നാകും 30,000 പേര്‍ക്ക് ജോലി നഷ്ടമാകുക. ആമസോണിന്റെ ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇത്തവണത്തേത്. ഇതിന് മുമ്പ് 2022 അവസാനം 27,000 പേരെ ആമസോണ്‍ പിരിച്ചുവിട്ടിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഡിവൈസ്, കമ്മ്യൂണിക്കേഷന്‍, പോഡ്കാസ്റ്റിങ് എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി ആമസോണ്‍ ജീവനക്കാരെ വെട്ടിക്കുറക്കുന്നുണ്ട്. പീപ്പിള്‍ എക്സ്പീരിയന്‍സ് ആന്‍ഡ് ടെക്നോളജി എന്നറിയപ്പെടുന്ന എച്ച്ആര്‍, ഡിവൈസസ്, സര്‍വീസ്, ആമസോണ്‍ വെബ് സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഡിവിഷനുകളെ ബാധിക്കാന്‍ ഇടയുണ്ട്. കഴിഞ്ഞദിവസം രാവിലെ മുതല്‍ ഇ- മെയില്‍ അറിയിപ്പുകള്‍ ലഭിക്കാന്‍ തുടങ്ങിയപ്പോഴാണ് പിരിച്ചുവിടല്‍ വിവരം ജീവനക്കാര്‍ അറിഞ്ഞത്.

administrator

Related Articles