അഴിമതിക്കെതിരെ പോരാടാന്‍ എഐ മന്ത്രിയെ നിയമിച്ച് അല്‍ബേനിയ

അഴിമതിക്കെതിരെ പോരാടാന്‍ എഐ മന്ത്രിയെ നിയമിച്ച് അല്‍ബേനിയ

അഴിമതിക്കെതിരെ പോരാടാന്‍ ലോകത്താദ്യമായി ഒരു എഐ മന്ത്രി. അല്‍ബേനിയന്‍ മന്ത്രിസഭയിലാണ് ഒരു എഐ മന്ത്രിയെ നിയമിച്ചിരിക്കുന്നത്. പരമ്പരാഗത അല്‍ബേനിയന്‍ വസ്ത്രം ധരിച്ച ഒരു യുവതിയുടെ ചിത്രമാണ് എഐ മന്ത്രിക്ക് നല്‍കിയിരിക്കുന്നത്. അഴിമതിക്കെതിരെ പോരാടുക എന്നതാണ് ഈ മന്ത്രിയുടെ ചുമതല.

അല്‍ബേനിയന്‍ ഭാഷയില്‍ സൂര്യന്‍ എന്നര്‍ഥം വരുന്ന ‘ഡിയല്ല’ എന്നാണ് പുതിയ മന്ത്രിയുടെ പേര്. സര്‍ക്കാറിന്റെ കരാറുകള്‍ കമ്പനികള്‍ക്ക് നല്‍കുക, പൊതുവായ ടെന്‍ഡറുകള്‍ക്ക് മേല്‍നോട്ടം വഹിക്കുക തുടങ്ങിയവയാണ് എഐ മന്ത്രിയുടെ ജോലി.

ജനുവരിയില്‍ ആദ്യമായി എഐ മന്ത്രി പ്രവര്‍ത്തിച്ച് തുടങ്ങിയതിന് ശേഷം ഇതുവരെ 36,000 സര്‍ക്കാര്‍ രേഖകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും, ആയിരത്തോളം സേവനങ്ങള്‍ പ്ലാറ്റഫോം വഴി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ രേഖകള്‍ ചൂണ്ടികാണിക്കുന്നു.

administrator

Related Articles