യൂട്യൂബർമാർക്കെതിരെ നടി രേഖ രതീഷ്

യൂട്യൂബർമാർക്കെതിരെ നടി രേഖ രതീഷ്

സോഷ്യൽ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ ചെയ്യുന്ന യൂട്യൂബർമാർക്കെതിരെ കർശന നടപടി വേണമെന്ന അഭ്യർത്ഥനയുമായി സീരിയൽ താരം രേഖ രതീഷ്. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും അഭിസംബോധന ചെയ്തുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് താരം തന്റെ ദുരവസ്ഥ വിവരിച്ചത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില യൂട്യൂബ് ചാനലുകൾ മോശമായ തലക്കെട്ടുകളോടെ തനിക്കെതിരെ വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുകയാണെന്ന് രേഖ പറഞ്ഞു. ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകനോടൊപ്പം കഴിഞ്ഞ എട്ടുമാസമായി ജോലിയില്ലാതെ ഫ്ലാറ്റിൽ കഴിയുന്ന താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും രേഖ വെളിപ്പെടുത്തി. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നവർക്കാണെന്നും നിറകണ്ണുകളോടെ താരം പറഞ്ഞു.

തനിക്ക് വേണ്ടി മാത്രമല്ല, സമാനമായ രീതിയിൽ അപമാനം നേരിടുന്ന തന്റെ സഹപ്രവർത്തകർക്കും മറ്റ് സ്ത്രീകൾക്കും വേണ്ടിയാണ് ഈ പോരാട്ടമെന്നും രേഖ വ്യക്തമാക്കി. സൈബർ ആക്രമണങ്ങൾ മൂലം പലരുടെയും ജീവിതം തകരുകയാണെന്നും ഇതിന് അറുതി വരുത്താൻ സർക്കാർ ഇടപെടണമെന്നും താരം ആവശ്യപ്പെട്ടു.

administrator

Related Articles