ഗാസയില്‍ നടക്കുന്ന വംശഹത്യ അംഗീകരിക്കാനാകില്ലെന്ന് നടി ജെന്നിഫര്‍ ലോറന്‍സ്

ഗാസയില്‍ നടക്കുന്ന വംശഹത്യ അംഗീകരിക്കാനാകില്ലെന്ന് നടി ജെന്നിഫര്‍ ലോറന്‍സ്

ഇസ്രയേലിന്റെ ഗാസയിലെ നരനായാട്ടിനെ ‘വംശഹത്യ’യെന്ന് വിശേഷിപ്പിച്ച് ഓസ്‌കാര്‍ ജേതാവും പ്രശസ്ത ഹോളിവുഡ് നടിയുമായ ജെന്നിഫര്‍ ലോറന്‍സ്. അതൊരിക്കലും അംഗീകരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞദിവസം സ്പെയിനിലെ സാന്‍ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കവെയാണ് ഇസ്രയേലിന്റെ ക്രൂരതയെ നടി വിമര്‍ശിക്കുകയും ചെയ്തത്.

നമ്മുടെ എല്ലാ കുട്ടികളെക്കുറിച്ച് ഓര്‍ത്തും ഞാന്‍ ഭയപ്പെടുന്നു. യുഎസിലെ രാഷ്ട്രീയക്കാര്‍ കള്ളം പറയുകയാണ്. അവര്‍ക്ക് സഹാനുഭൂതി ഇല്ല. ഇന്ന് ലോകത്തിന്റെ ഒരു വശത്ത് സംഭവിക്കുന്നത് നിങ്ങള്‍ അവഗണിക്കുമ്പോള്‍, അത് നിങ്ങളുടെ പക്ഷത്തും വരാന്‍ അധികനാളില്ല എന്ന് എല്ലാവരും ഓര്‍മ്മിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. സാധാരണവത്കരിക്കപ്പെടുന്ന അമേരിക്കന്‍ രാഷ്ട്രീയത്തിലെ നുണകളെ പറ്റിയും അവര്‍ മുന്നറിയിപ്പ് നല്‍കി.

‘ഡൊണോസ്റ്റിയ’ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജെന്നിഫര്‍ ലോറന്‍സ് സ്പെയിനിലെ സാന്‍ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയത്. അവരുടെ ഏറ്റവും പുതിയ ചിത്രമായ ”ഡൈ, മൈ ലവ്” ഇവിടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

administrator

Related Articles