അബീർ ഗുലാൽ വേള്‍ഡ് പ്രീമിയറിന്; പക്ഷെ ഇന്ത്യയിലില്ല

അബീർ ഗുലാൽ വേള്‍ഡ് പ്രീമിയറിന്; പക്ഷെ ഇന്ത്യയിലില്ല

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ നടി വാണി കപൂറും പാകിസ്താന്‍ നടന്‍ ഫവാദ് ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്ന അബീര്‍ ഗുലാല്‍ എന്ന ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള വിവാദങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്. മെയ് ഒമ്പതിന് രാജ്യത്ത് റിലീസ് ചെയ്യാനിരുന്ന ചിത്രം, ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമത്തിന് ശേഷം ഇന്ത്യയില്‍ നിരോധിക്കപ്പെടുകയായിരുന്നു. എന്നാലിപ്പോള്‍ അബിര്‍ ഗുലാല്‍ റിലീസിന് ഒരുങ്ങുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. വേള്‍ഡ് പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം പക്ഷെ ഇന്ത്യയില്‍ റിലീസ് ചെയ്യില്ല. ഓഗസ്റ്റ് 29നാണ് ചിത്രം വേള്‍ഡ് പ്രീമിയറിനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള റിലീസില്‍ ഇന്ത്യ വിതരണ പദ്ധതിയുടെ ഭാഗമാണെന്ന് പരാമര്‍ശിക്കുന്നില്ല. ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ചിത്രം രാജ്യത്ത് റിലീസ് ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

administrator

Related Articles