സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് ബച്ചന്‍ ഹൈക്കോടതിയില്‍. അനുവാദമില്ലാതെ എഐ അടക്കം ഉപയോഗിച്ച് ചിത്രങ്ങള്‍ ഉള്‍പ്പെടെ ദുരുപയോഗം ചെയ്യുന്നതായി അഭിഷേക് ബച്ചന്‍ ഹര്‍ജിയില്‍ പറഞ്ഞു. ഡല്‍ഹി ഹൈക്കോടതിയാണ് അഭിഷേക് ബച്ചന്റെ ഹര്‍ജി പരിഗണിക്കുന്നത്. ബോളിവുഡ് ടി ഷോപ് എന്ന വെബ്‌സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചന്‍ ഹൈക്കോടതിയെ സമീപിച്ചത്. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ടി ഷര്‍ട്ട് നിര്‍മ്മിക്കുന്ന വെബ്‌സൈറ്റ് ആണ് ബോളിവുഡ് ടി ഷോപ്പ്.
അതേസമയം തന്റെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഐശ്വര്യ റായ് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഐശ്വര്യ റായ് നല്‍കിയ ഹര്‍ജിയില്‍ അനുമതിയില്ലാതെ ചിത്രങ്ങള്‍ അടക്കം ഉപയോഗിക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവിറക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

