രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ഹ്രസ്വചിത്രം ‘ആരോ’ യൂട്യൂബില്‍ റിലീസ് ചെയ്തു

രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ഹ്രസ്വചിത്രം ‘ആരോ’ യൂട്യൂബില്‍ റിലീസ് ചെയ്തു

മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം ‘ആരോ’ യൂട്യൂബില്‍ റിലീസ് ചെയ്തു. രഞ്ജിത്താണ് ഷോര്‍ട് ഫിലിമിന്റെ സംവിധായകന്‍. മഞ്ജു വാര്യരും ശ്യാമ പ്രസാദും പ്രധാന വേഷങ്ങളിലെത്തുന്ന ആരോ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ കാര്യം മമ്മൂട്ടി സോഷ്യല്‍ മീഡിയ വഴി അറിയിച്ചിട്ടുണ്ട്.

രഞ്ജിത് ആദ്യമായി സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിം കൂടിയാണ് ആരോ. യൂട്യൂബിന് പുറമേ, ഇനി വരുന്ന ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളിലും ഹൃസ്വ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നടന്‍ അസീസ് നെടുമങ്ങാടും ഷോര്‍ട്ട് ഫിലിമിലുണ്ട്. ഇതിനോടകം ഏഴോളം സിനിമകള്‍ നിര്‍മ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിച്ച ഹൃസ്വ ചിത്രമാണിത്. ക്യാപിറ്റോള്‍ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ കഥയും സംഭാഷണവും വി ആര്‍ സുധീഷിന്റേതാണ്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ബിജി ബാലാണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാമന്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി എന്നിവരാണ്.

administrator

Related Articles