ആറാട്ടൈ തരംഗം: ആപ് സ്റ്റോറുകളില്‍ ഒന്നാമത്

ആറാട്ടൈ തരംഗം: ആപ് സ്റ്റോറുകളില്‍ ഒന്നാമത്

വാട്‌സ്ആപ്പിനെ മറികടന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യയുടെ സ്വന്തം മെസേജിംഗ് ആപ്പായ ‘ആറാട്ടൈ’. തമിഴില്‍ ചാറ്റ്, ചിറ്റ് ചാറ്റ് എന്നൊക്കെ അര്‍ഥം വരുന്ന അറട്ടൈ എന്ന പേരിലുള്ള ഈ ആപ്പ് ആണിപ്പോള്‍ താരം. 2021 ലാണ് ആപ്പ് പുറത്തിറങ്ങുന്നത്. ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍ ആണ് ‘ആറാട്ടൈ’ വികസിപ്പിച്ചത്. സ്‌പൈവെയറുകളില്ലാത്ത ഇന്ത്യന്‍ നിര്‍മിത ആപ്പ് എന്ന ആപ്തവാക്യത്തോടെയാണ് അറട്ടൈ പുറത്തിറക്കിയത്. വ്യക്തിഗത ചാറ്റുകള്‍, ഗ്രൂപ്പുകള്‍, ചാനല്‍, സ്റ്റാറ്റസ്, ഓഡിയോ വീഡിയോ കോളുകള്‍ തുടങ്ങി വാട്‌സ്ആപ്പിലെയും മറ്റ് മെസ്സേജിങ് അപ്പുകളിലെയും പോലെ തന്നെയാണ് അറട്ടൈയുടെ ഫീച്ചറുകള്‍.
എന്നാല്‍ മറ്റ് ആപ്പുകളെ അപേക്ഷിച്ച് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ പരസ്യത്തിനായി ഉപയോഗിക്കില്ലെന്നും അവരുടെ സ്വകാര്യതയുടെ കാര്യത്തില്‍ ആപ്പ് പ്രതിജ്ഞാബദ്ധരാണെന്നും അറട്ടൈ ഉറപ്പ് നല്‍കുന്നു. ഇത് തന്നെയാണ് അറട്ടൈയെ മറ്റുള്ളവയില്‍ നിന്ന് വേറിട്ടതാക്കുന്നതും. വാട്‌സ്ആപ്പ് പോലുള്ള ജനപ്രിയ ആപ്പുകള്‍ എങ്ങനെയാണ് ഡാറ്റ കൈകാര്യം ചെയ്യുന്നതെന്ന കാര്യങ്ങളില്‍ ജനങ്ങള്‍ ആശങ്കാകുലരായിരിക്കുന്ന സാഹചര്യത്തിലാണ് അറട്ടൈ ശ്രദ്ദേയമാകുന്നത്. ആപ്പിനെ കുറിച്ച്ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാണ്. ദിവസം കൂടും തോറും ഈ ഇന്ത്യന്‍ ആപ്പിന് സ്വീകാര്യത കൂടി വരികയാണെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.

administrator

Related Articles