വൺപ്ലസ് പുറത്തിറക്കിയ പുതിയ വൺപ്ലസ് എൻ6 ഇന്ത്യയിൽ പുറത്തിറങ്ങി. വൺപ്ലസിന്റെ പുതിയ എൻ സീരീസിൽ വരുന്ന ആദ്യ ഫോണായ വൺപ്ലസ് എൻ6 മികച്ച ബാറ്ററിയോട് കൂടിയാണ് എത്തിയിരിക്കുന്നത്. 22,999 രൂപ മുതലാണ് ഈ ഫോണിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്. 4ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് 22,999 രൂപ വില വരുന്നത്. അതേസമയം, 6ജിബി റാം, 128 ജിബി സ്റ്റോറേജ് വരുന്ന ഫോണിന്റെ വില 24,999 രൂപയാണ്.
45W വയർഡ് ഫാസ്റ്റ് ചാർജിങിന് സഹായിക്കുന്ന 8,000mAh ബാറ്ററി, ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6000 സീരീസ് ചിപ്‌സെറ്റ്, 6.75 ഇഞ്ച് HD LCD ഡിസ്‌പ്ലേയും, 10x വരെ സൂം ചെയ്യാൻ സാധിക്കുന്ന 50 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറ എന്നിവയെല്ലാം ഈ ഫോണിന്റെ പ്രത്യേകതകളാണ്.
ജൂലൈ 4 മുതൽ ഈ ഫോൺ ആമസോണിലും ലഭിക്കും. ഫ്രഷ് മിന്റ്, മിഡ്‌നൈറ്റ് ഗ്രീൻ എന്നീ രണ്ട് നിറങ്ങളിലാണ് ഈ സ്മാർട്ട്‌ഫോൺ വരുന്നത്.

