എഐ ഭീമന്മാരായ ഓപ്പൺഎഐ, ആന്ത്രോപിക് എന്നിവർക്ക് കനത്ത വെല്ലുവിളി ഉയർത്തി ചൈനീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഡീപ്സീക്ക് തങ്ങളുടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുന്നു. അടുത്തിടെ നടന്ന മൾട്ടി-ബില്യൺ ഡോളർ ഫണ്ട്റൈസിംഗ് റൗണ്ടിന് പിന്നാലെയാണ് കമ്പനിയുടെ ഈ വൻ പ്രഖ്യാപനം. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വീചാറ്റിലൂടെ 27 വ്യത്യസ്ത തരം സാങ്കേതിക, കോർപ്പറേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് കമ്പനി ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
തങ്ങളുടെ എഐ സാങ്കേതികവിദ്യയുടെ വേഗത വർദ്ധിപ്പിക്കുന്നതിനായി വലിയൊരു തൊഴിൽ അവസരമാണ് ഡീപ്സീക്ക് ഒരുക്കുന്നത്. നിലവിൽ വളരെ ചെറിയൊരു ടീമുമായി (ഏകദേശം 150-170 പേർ) പ്രവർത്തിച്ചിരുന്ന കമ്പനി ജീവനക്കാരുടെ എണ്ണം 300 കടത്താനാണ് ലക്ഷ്യമിടുന്നത്.
ഡെവലപ്മെന്റ് എഞ്ചിനീയർമാർ, ഡാറ്റ എഞ്ചിനീയർമാർ, എഐ പ്രൊഡക്റ്റ് മാനേജർമാർ, ഓപ്പറേഷൻസ് സ്റ്റാഫ്, ഹ്യൂമൻ റിസോഴ്സ് , ലീഗൽ, ഫിനാൻസ് ഡിപ്പാർട്ട്മെന്റുകളും വിപുലീകരിക്കും. വിദ്യാർത്ഥി ഇന്റേണുകൾക്കുംഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

