ഓപ്പോ റെനോ 16 സീരീസ് എത്തുന്നു

ഓപ്പോ റെനോ 16 സീരീസ് എത്തുന്നു

ചൈനീസ് സ്മാർട്ട്‌ഫോൺ ഭീമന്മാരായ ഓപ്പോയുടെ ജനപ്രിയ മോഡലായ റെനോ സീരീസിലെ പുതിയ പതിപ്പുകൾ ഈ മാസം വിപണിയിലെത്തും. റെനോ 16, റെനോ 16 പ്രോ എന്നീ രണ്ട് മോഡലുകളാണ് ആദ്യ ഘട്ടത്തിൽ ചൈനയിൽ അവതരിപ്പിക്കുന്നത്. വെയ്‌ബോയിലൂടെയാണ് കമ്പനി ലോഞ്ച് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നൽകിയത്.

ഓപ്പോയുടെ ഔദ്യോഗിക സ്റ്റോറുകളിലും പ്രധാന ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഇതിനോടകം തന്നെ മുൻകൂർ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വെറും 1 യുവാൻ നൽകി ബുക്ക് ചെയ്യുന്നവർക്ക് ഏകദേശം 278 യുവാൻ വരെയുള്ള ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

നിലവിൽ ചൈനയിൽ അവതരിപ്പിക്കുന്ന റെനോ 16 സീരീസ് ജൂലൈ- ഓഗസ്റ്റ് മാസങ്ങളോടെ ആഗോള വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. റെനോ 15 സീരീസിന്റെ പിൻഗാമികളായെത്തുന്ന ഈ മോഡലുകളുടെ ഇന്ത്യൻ ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ കമ്പനി ഉടൻ പ്രഖ്യാപിക്കുമെന്ന് കരുതപ്പെടുന്നു.

administrator

Related Articles