‘ദി ലാസ്റ്റ് ടെനന്റ്’ യൂട്യൂബിൽ തരംഗമാകുന്നു

‘ദി ലാസ്റ്റ് ടെനന്റ്’ യൂട്യൂബിൽ തരംഗമാകുന്നു

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം ഇർഫാൻ ഖാൻ നായകനായ ‘ദി ലാസ്റ്റ് ടെനന്റ്’ (The Last Tenant) യൂട്യൂബിൽ റിലീസ് ചെയ്തു. ഏതാണ്ട് 25 വർഷങ്ങൾക്ക് മുൻപ് ചിത്രീകരണം പൂർത്തിയാക്കി, പെട്ടിയിലിരിക്കുകയായിരുന്ന സിനിമയാണ് ഇപ്പോൾ പുറത്തിറങ്ങിയത്. ഇർഫാൻ ഖാന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ചാണ് സിനിമാ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് ‘ദി ലാസ്റ്റ് ടെനന്റ്’ യൂട്യൂബിൽ റിലീസ് ചെയ്തത്.

വിദ്യ ബാലനാണ് ഈ സിനിമയിൽ നായികയായി വേഷമിട്ടിരിക്കുന്നത്. ഇർഫാൻ ഖാനും വിദ്യ ബാലനും ഒന്നിച്ചഭിനയിച്ച ഏക സിനിമ കൂടിയാണ് ‘ദി ലാസ്റ്റ് ടെനന്റ്’. ഇർഫാൻ ഖാനോടുള്ള ആദരസൂചകമായി ഏപ്രിൽ 29-നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

കാൻസറിനെതിരായ നീണ്ട പോരാട്ടത്തിനൊടുവിൽ 2020 ഏപ്രിൽ 29ന് ആയിരുന്നു ഇന്ത്യൻ സിനിമാ ലോകത്തിന് നികത്താനാകാത്ത നഷ്ടം ബാക്കിയാക്കി ഇർഫാൻ ഖാൻ വിടപറഞ്ഞത്. നടന്റെ അകാല മരണം മുഴുവൻ സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

അതേസമയം സാർത്ഥക് ദാസ് ഗുപ്തയും നീനയും സാർത്ഥക് ദാസ് ഗുപ്തയും ചേർന്നാണ് ദി ലാസ്റ്റ് ടെനന്റ് സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്‌. ഇർഫാൻ ഖാന് ആദരാഞ്ജലി അർപ്പിക്കുക എന്നതിനോടൊപ്പം തന്നെ രണ്ട് പ്രതിഭാധനരായ അഭിനേതാക്കളുടെ അഭിനയമുഹൂർത്തം കാണാനുള്ള അവസരം കൂടിയാണ് സിനിമ റിലീസിലൂടെ സാധ്യമായിരിക്കുന്നത്. ഇർഫാൻ ഖാന്റെയും വിദ്യ ബാലന്റെയും ആദ്യകാല പ്രകടനം പ്രേക്ഷകർക്കും വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.

നീന ദാസ്ഗുപ്തയും സാർത്ഥക് ദാസ്ഗുപ്തയും ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഒറിജിനൽ ദൃശ്യങ്ങൾ നഷ്ടപ്പെട്ടതിനെ തുടർന്നാണ് രണ്ടര പതിറ്റാണ്ടായി പുറത്തിറങ്ങാതെ പോയത്. സിനിമയുടെ ഭാവിയിൽ പ്രതീക്ഷ കൈവിട്ടിരുന്ന സംവിധായകൻ ദാസ്ഗുപ്ത അടുത്തിടെയാണ് ചിത്രത്തിന്റെ ഒരു VHS പകർപ്പ് കണ്ടെത്തിയത്. പിന്നാലെയാമ് പ്രോജക്റ്റ് പുനഃസ്ഥാപിക്കാനും ഒടുവിൽ ചിത്രം റിലീസ് ചെയ്യാനും സാധിച്ചത്.

administrator

Related Articles