ഗൂഗിളിൻ്റെ ഗൂഗിൾ പുതിയ എഐ ഇമേജ് ജനറേഷൻ ടൂളായ ‘നാനോ ബനാന 2’യെക്കുറിച്ചാണ് ഇപ്പോൾ ടെക് ലോകത്തെ ചർച്ച.
കൂടുതൽ വേഗതയുള്ള ഇമേജ് ജനറേറ്ററും മെച്ചപ്പെട്ട ടെക്സ്റ്റ് റെൻഡറിംഗും ഉൾക്കൊള്ളുന്ന ഈ മോഡൽ, മുൻ പതിപ്പായ നാനോ ബനാന പ്രോയുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുന്ന രീതിയിലാണ് വികസിപ്പിച്ചിരിക്കുന്നതെന്നും കമ്പനി പറയുന്നു.
ജെമിനി ചാറ്റ്ബോട്ടിൻ്റെ ജനപ്രീതി വർധിക്കുന്നതിൽ നാനോ ബനാന വലിയ പങ്കുവഹിച്ചിരുന്നു. ലളിതമായ നിർദേശങ്ങളിൽ ഒറിജിനലെന്ന് തോന്നിപ്പിക്കുന്ന, മനോഹരമായ ചിത്രങ്ങൾ നിർമിക്കുന്ന നാനോ ബനാന സമൂഹമാധ്യമങ്ങളിൽ ട്രെന്റായിരുന്നു. നാനോ ബനാനയുടെ രണ്ടാം പതിപ്പ് ഗൂഗിൾ അവതരിപ്പിച്ചതോടെ നിരവധി മാറ്റങ്ങളാണ് വരാനിരിക്കുന്നത്.

