വൊളന്ററി എക്സിറ്റ് പാക്കേജുമായി ഗൂഗിൾ

വൊളന്ററി എക്സിറ്റ് പാക്കേജുമായി ഗൂഗിൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലേക്ക് കമ്പനി പൂർണ്ണമായി മാറുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് വൊളന്ററി എക്സിറ്റ് പാക്കേജുകൾ വാഗ്ദാനം ചെയ്ത് ഗൂഗിൾ. കമ്പനിയുടെ പുതിയ പ്രവർത്തന വേഗതയുമായി പൊരുത്തപ്പെടാൻ സാധിക്കാത്തവർക്കോ, എഐ അധിഷ്ഠിതമായി മാറുന്ന തൊഴിൽ സാഹചര്യങ്ങളോട് യോജിക്കാൻ കഴിയാത്തവർക്കോ സ്വയം വിരമിക്കാനുള്ള അവസരമാണിത്. ഗൂഗിളിന്റെ ചീഫ് ബിസിനസ് ഓഫീസർ ഫിലിപ്പ് ഷിൻഡ്ലർ അയച്ച ഇമെയിലിലൂടെയാണ് കമ്പനിയുടെ ഭാവി എഐയിൽ അധിഷ്ഠിതമാണെന്നും, മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്തവർക്ക് പാക്കേജ് സ്വീകരിച്ച് പടിയിറങ്ങാമെന്നും അറിയിച്ചത്.

സൊല്യൂഷൻ ടീം, സെയിൽസ്, കോർപ്പറേറ്റ് ഡെവലപ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളിലുള്ളവർക്കാണ് പ്രധാനമായും ഈ ആനുകൂല്യം ലഭ്യമാകുക. എന്നാൽ ഉപഭോക്തൃ സേവന മേഖലയിലുള്ള ജീവനക്കാരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ നൽകുന്ന തുകയുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെങ്കിലും, മുൻവർഷങ്ങളിൽ 14 ആഴ്ചത്തെ ശമ്പളവും സേവനമനുഷ്ഠിച്ച ഓരോ വർഷത്തിനും അധികമായി ഓരോ ആഴ്ചത്തെ ശമ്പളവും ഗൂഗിൾ നൽകിയിരുന്നു. നിർബന്ധിത പിരിച്ചുവിടലുകൾ ഒഴിവാക്കി ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാണ് ഗൂഗിൾ ഈ മാർഗ്ഗം സ്വീകരിക്കുന്നതെന്നാണ് ടെക് ലോകത്തെ വിലയിരുത്തൽ.

administrator

Related Articles