ഇനി ലാന്‍ഡ് ലൈൻ നമ്പർ ഉപയോഗിച്ച് വാട്സാപ്പ് രജിസ്റ്റർ ചെയ്യാം

ഇനി ലാന്‍ഡ് ലൈൻ നമ്പർ ഉപയോഗിച്ച് വാട്സാപ്പ് രജിസ്റ്റർ ചെയ്യാം

മൊബൈല്‍ ഫോണ്‍ നമ്പര്‍ മാത്രമല്ല ലാന്‍ഡ് ലൈന്‍ നമ്പര്‍ ഉപയോഗിച്ച് വാട്‌സാപ്പ് രജിസ്റ്റര്‍ ചെയ്യാമെന്ന് നിങ്ങള്‍ക്കറിയുമോ സത്യമാണ്, ലാന്‍ഡ് നമ്പര്‍ ഉപയോഗിച്ച് വാട്‌സ് ആപ്പ് എടുത്താല്‍ ഉപകാരങ്ങള്‍ പലതുണ്ട്.

വാട്സ് ആപ്പ് ഇല്ലാത്തൊരു ദിവസം ചിന്തിക്കാനാകുമോ, നെവര്‍ എന്ന ഉത്തരം ഉറപ്പാണല്ലേ. എന്നാല്‍ വാട്സ് ആപ്പ് നമുക്ക് അത്ര വലിയൊരു സുരക്ഷ നല്‍കുന്നുണ്ടോ ? വിവിധ ഗ്രൂപ്പുകളില്‍ ആഡ് ആകുന്നതുവഴി നിരവധിപേരിലേയ്ക്കാണ് നമ്മുടെ നമ്പര്‍ എത്തുക. സ്പാം കോളുകളും അപരിചിത മെസ്സേജുകളും പരസ്യ സന്ദേശങ്ങളും വാട്സ് ആപ്പിലെത്താന്‍ മറ്റൊരു വഴി വേണോ.

ദൈന്യംദിന ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയ ആണ് വാട്സ് ആപ്പ്, എങ്കിലും അത് അത്രയേറെ സുരക്ഷ ഉറപ്പുവരുത്തുന്നില്ല. നമ്മുടെ നമ്പര്‍ സ്വകാര്യമാക്കിവെയ്ക്കാനുള്ള ഒരു ഓപ്ഷന്‍ ഇന്നുവരെ വന്നിട്ടില്ല. അങ്ങനൊരു ഓപ്ഷന്‍ ലഭ്യമായിരുന്നെങ്കില്‍ ഒരു പരിധിവരെ സുരക്ഷലഭിക്കുമായിരുന്നു.

നമ്മുടെ സുരക്ഷ നമുക്ക് തന്നെ ഉറപ്പുവരുത്താനുള്ള ഒരു ഉപാധികൂടിയാണ് വാട്സ് ആപ്പ് നമ്പര്‍ ലാന്‍ഡ് ലൈന്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുകയെന്നത്. എങ്ങനെ എന്നല്ലേ, രജിസ്റ്റർ ചെയ്യാൻ നമ്പർ നൽകിയ ശേഷം വെരിഫിക്കേഷനായി സെൻഡ് എസ്.എം.എസിന് പകരം കാൾ മി ഓപ്ഷൻ സെലക്ട് ചെയ്യുക. അപ്പോള്‍ വെരിഫിക്കേഷൻ കോഡ് കോൾ ആയി വരും. അത് നല്‍കി ക്രമീകരണങ്ങള്‍ നല്‍കി വാട്സ് ആപ്പ് ഉപയോഗിക്കാം.

administrator

Related Articles