പുത്തൻ ഫീച്ചറുമായി സ്പോട്ടിഫൈ

പുത്തൻ ഫീച്ചറുമായി സ്പോട്ടിഫൈ

പുതിയൊരു ഫീച്ചറുമായി എത്തിയിരിക്കുകയാണ് ലോകപ്രശസ്ത മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്പോട്ടിഫൈ. ‘എബൗട്ട് ദി സോങ്ങ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സംവിധാനം പാട്ട് കേൾക്കുന്നതിനപ്പുറം സംഗീതത്തെ അടുത്തറിയാനുള്ള ഒരു ഡിജിറ്റൽ ലൈബ്രറിയായി മാറും. നിലവിൽ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ബീറ്റാ പതിപ്പായി പുറത്തിറക്കിയ ഈ ഫീച്ചർ, വരും മാസങ്ങളിൽ ആഗോളതലത്തിൽ തരംഗമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്പോട്ടിഫൈയുടെ ‘നൗ പ്ലേയിംഗ്’ സ്ക്രീനിൽ താഴേക്ക് സ്ക്രോൾ ചെയ്താൽ ഇനി മുതൽ പാട്ടിനെക്കുറിച്ചുള്ള രസകരമായ വിവരങ്ങൾ അടങ്ങിയ കാർഡുകൾ കാണാം. പാട്ടിന്റെ ചരിത്രം, അത് നിർമ്മിക്കാൻ പ്രചോദനമായ സാഹചര്യങ്ങൾ, അണിയറയിലെ രസകരമായ കഥകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾക്കായി ഗൂഗിളിനെയോ മറ്റ് വെബ്‌സൈറ്റുകളെയോ ആശ്രയിക്കാതെ തന്നെ, പാട്ട് കേൾക്കുന്നതിനിടയിൽ ആപ്പിൽ നിന്ന് മാറാതെ തന്നെ ഇവ വായിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ആർട്ടിസ്റ്റുകളും കേൾവിക്കാരും തമ്മിലുള്ള വൈകാരിക ബന്ധം വർദ്ധിപ്പിക്കാൻ ഈ സ്റ്റോറി-ടെല്ലിംഗ് ശൈലി സഹായിക്കുമെന്ന് സ്പോട്ടിഫൈ അധികൃതർ വ്യക്തമാക്കുന്നു.

നിലവിൽ അമേരിക്ക, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ പ്രീമിയം വരിക്കാർക്കാണ് ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ ഈ സേവനം ലഭ്യമാകുക. സംഗീതത്തിനൊപ്പം അറിവും നൽകുന്ന ഈ ഫീച്ചർ വരും ദിവസങ്ങളിൽ ഇന്ത്യൻ ഉപയോക്താക്കളിലേക്കും എത്തുമെന്നാണ് സൂചന. ആർട്ടിസ്റ്റുകളിൽ നിന്നും ഉപയോക്താക്കളിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിച്ച ശേഷം കൂടുതൽ പാട്ടുകളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

administrator

Related Articles