നാലോ അഞ്ചോ വര്‍ഷം കൂടി മാത്രം, ജോലിയുടെ ഭാവി അപകടത്തില്‍; മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്‌സ്

നാലോ അഞ്ചോ വര്‍ഷം കൂടി മാത്രം, ജോലിയുടെ ഭാവി അപകടത്തില്‍; മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്‌സ്

വൈറ്റ് കോളര്‍ ജോലികളുടെ നിലനില്‍പ്പ് അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഗുരുതര ഭീഷണിയിലാകുമെന്ന മുന്നറിയിപ്പ് നല്‍കി മൈക്രോസോഫ്റ്റ് സ്ഥാപകനും പ്രമുഖ സാങ്കേതിക വിദഗ്ധനുമായ ബില്‍ ഗേറ്റ്‌സ്. ലോക ഇക്കോണമിക് ഫോറത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഫീസുകളില്‍ ഇരുന്നുള്ള ഭരണ, മാനേജ്‌മെന്റ് അടക്കമുള്ള വൈറ്റ് കോളര്‍ ജോലികള്‍ക്ക് ഇപ്പോള്‍ വലിയ പ്രശ്‌നമില്ലെങ്കിലും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വികസിക്കുന്ന വേഗം കണക്കിലെടുത്താല്‍ വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ വന്‍ മാറ്റങ്ങളുണ്ടാകുമെന്നും നിരവധി ജോലികള്‍ ഇല്ലാതാകുമെന്നും ഗേറ്റ്‌സ് വ്യക്തമാക്കി. ഇത് സര്‍ക്കാരുകള്‍ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലൂ കോളര്‍ ജോലികളും ഇതില്‍ നിന്ന് ഒഴിവാകാന്‍ ക!ഴിയില്ലെന്ന് ബില്‍ ഗേറ്റ്‌സ് ചൂണ്ടിക്കാട്ടി. നിര്‍മ്മാണ മേഖലയടക്കം നിരവധി മേഖലകളില്‍ ഇതിനകം തന്നെ എ.ഐയുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതുവഴി സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും, സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

administrator

Related Articles