ഇളയരാജയ്ക്ക് പത്മപാണി പുരസ്‌കാരം

ഇളയരാജയ്ക്ക് പത്മപാണി പുരസ്‌കാരം

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് പത്മപാണി പുരസ്‌കാരം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിൽ നടക്കുന്ന പതിനൊന്നാമത് അജന്ത എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് (AIFF) ഈ ഉന്നത പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കുന്നത്. സംവിധായകൻ അശുതോഷ് ഗൊവാരിക്കർ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്.

ജനുവരി 28 മുതൽ ഫെബ്രുവരി 1 വരെയാണ് ചലച്ചിത്രോത്സവം നടക്കുക. മേളയുടെ ഉദ്ഘാടന ദിനമായ ജനുവരി 28-ന് വൈകുന്നേരം 5.30-ന് എംജിഎം ക്യാമ്പസിലെ രുക്മിണി ഓഡിറ്റോറിയത്തിൽ വെച്ച് പുരസ്‌കാരം സമർപ്പിക്കും. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. ദേശീയ, അന്തര്‍ദേശീയ കലാകാരന്മാരും മറ്റ് തുറകളില്‍ നിന്നുള്ള പ്രമുഖരുമടക്കം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. പ്രൊസോണ്‍ മാളിലെ പിവിആര്‍ ഐനോക്സ് തിയറ്ററിലാണ് ചലച്ചിത്രോത്സവം നടക്കുക.

administrator

Related Articles