സ്‌പോര്‍ട്‌സ് സംപ്രേഷണാവകാശം: ബ്രോഡ്കാസ്റ്റ്, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ തമ്മിൽ പോരാട്ടം

സ്‌പോര്‍ട്‌സ് സംപ്രേഷണാവകാശം: ബ്രോഡ്കാസ്റ്റ്, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ തമ്മിൽ പോരാട്ടം

മാധ്യമ വ്യവസായത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് സ്‌പോര്‍ട് . അതിൽ നിർണ്ണായകമാണ് സ്‌പോര്‍ട്‌സ് സംപ്രേഷണ അവകാശം. ഓരോ കായിക മത്സരത്തിലും ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ പിന്തുടരാനും പ്രോത്സാഹിപ്പിക്കാനും വിവിധ വഴികള്‍ തേടുമ്പോള്‍, പ്രധാന സ്‌പോര്‍ട്‌സ് ഇവന്റുകളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ബ്രോഡ്കാസ്റ്റ് നെറ്റ്‌വര്‍ക്കുകൾ ശക്തമാക്ക മത്സരിക്കാറുണ്ട്. ഇപ്പോൾ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളും ആ മത്സരത്തിൽ പങ്കുചേരുന്ന കാഴ്ചയാണ് ഈ ഡിജിറ്റല്‍ കാലത്ത് കാണുന്നത്.

കാലങ്ങളായി സ്‌പോര്‍ട്‌സ് സംപ്രേഷണം ബ്രോഡ്കാസ്റ്റ് – കേബിള്‍ മേഖലയുടെ ആധിപത്യത്തിലാണ്. തത്സമയ ഗെയിമുകള്‍, ഹൈലൈറ്റ് ഷോകള്‍ എന്നിവ ടിവി ചാനലിനെ ആരാധകര്‍ക്ക് ഇഷ്ടപ്പെട്ട ഉറവിടമാക്കി മാറ്റി. എന്നാല്‍ സ്ട്രീമിംഗിന്റെ വളര്‍ച്ച ഇതില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. ആമസോണ്‍, ആപ്പിള്‍, വിവിധ ലീഗ് സംഘാടകരുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുകൾ തുടങ്ങിയവർ ഇപ്പോള്‍ എക്‌സ്‌ക്ലൂസീവ് അവകാശങ്ങള്‍ക്കായി ലേലം വിളിക്കുകയും കാഴ്ചക്കാര്‍ക്ക് ഏത് ഗാഡ്ജറ്റിലും എവിടെയിരുന്നും കളി കാണാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ഈ മാറ്റം ബ്രോഡ്കാസ്റ്റർമാരും മറ്റു സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള കടുത്ത മത്സരത്തിന് കാരണമാകുന്നു.. തത്സമയ സ്‌പോര്‍ട്‌സ് ടെലികാസ്റ്റ് നേടുന്ന വിശ്വസ്തരായ പ്രേക്ഷകരെ നിലനിര്‍ത്താന്‍ ബ്രോഡ്കാസ്റ്റ് -കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍ കഠിനാധ്വാനം ചെയ്യുന്നു. അതേസമയം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ പുതിയ സബ്‌സ്‌ക്രൈബര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമായി സ്‌പോര്‍ട്‌സിനെ കാണുന്നു.

administrator

Related Articles