ഡീയസ് ഈറേ ഒടിയിലേക്ക്

ഡീയസ് ഈറേ ഒടിയിലേക്ക്

തിയേറ്ററുകളില്‍ കാഴ്ചക്കാരെ ഭയത്തിന്റെ കൊടുമുടി കയറ്റിയ ചിത്രമാണ് പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ‘ഡീയസ് ഈറേ’. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധനം ചെയ്ത ചിത്രം, ഒപ്പം പ്രണവ് മോഹന്‍ലാലും ഇത്തരത്തില്‍ വന്‍ ഹൈപ്പില്‍ തിയേറ്ററുകളിലേക്കെത്തിയ ‘ഡീയസ് ഈറേ’ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല.

ഹാലോവീന്‍ ദിനത്തില്‍ ലഭിച്ച ലക്ഷണമൊത്ത സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറെന്ന് പ്രേക്ഷകര്‍ വിലയിരുത്തിയതോടെ ബോക്‌സോഫീസില്‍ ‘ഡീയസ് ഈറേ’ മിന്നും പ്രകടനം തന്നെ കാഴ്ചവെച്ചു. തിയേറ്ററുകളില്‍ കാണാന്‍ പറ്റാത്തവര്‍ക്കും കണ്ടിട്ടും മതിവരാത്തവര്‍ക്കും ഒരു സന്തോഷവാര്‍ത്ത ‘ഡീയസ് ഈറേ’ ഒടിയിലേക്ക് എത്തുന്നു.

ജിയോ ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. വന്‍ വിലയ്ക്കാണ് ജിയോ ‘ഡീയസ് ഈറേ’യെ സ്വന്തമാക്കിയതെന്നാണ് വിവരം. ഡിസംബര്‍ 5ന് അര്‍ദ്ധരാത്രി മുതല്‍ ഈ ഹൊറര്‍ ത്രില്ലര്‍ ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. ഇവര്‍ തന്നെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഒക്ടോബര്‍ 31 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം റിലീസ് ചെയ്ത് 35 ദിവസത്തിന് ശേഷമാണ് ഒടിടി സ്‌ക്രീനിലെത്തുന്നത്. സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച ഹൊറര്‍ ത്രില്ലറുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ചിത്രം, ഒടിടി റിലീസിന് ശേഷം ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

administrator

Related Articles