പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പ് യൂസേഴ്‌സിനെയേ ആകര്‍ഷിക്കാന്‍ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. ഇനിമുതല്‍ വാട്ട്‌സാപ്പില്‍ ഇന്‍സ്റ്റാഗ്രാം നോട്ട്‌സ് പോലെ കുറഞ്ഞ വാക്കുകളിലുള്ള ടെക്സ്റ്റ് നോട്ടുകള്‍ പോസ്റ്റ് ചെയ്യാം. വാട്ട്‌സ്ആപ്പ് എബൗട്ട് എന്ന് പേരിട്ട ഈ പരിഷ്‌കരിച്ച സ്റ്റാറ്റസ് ശൈലിയിലുള്ള അപ്‌ഡേറ്റ് ഇന്‍സ്റ്റാഗ്രാം നോട്ട്‌സിന് സമാനമാണ്.

ഉപയോക്താക്കള്‍ക്ക് അവരുടെ വണ്‍ടുവണ്‍ ചാറ്റുകള്‍ക്ക് മുകളിലായി ഇത് കാണാന്‍ സാധിക്കും. ഈ അപ്‌ഡേറ്റ് വഴി ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഹ്രസ്വമായ ടെക്സ്റ്റ് അധിഷ്ഠിത കുറിപ്പുകള്‍ പ്രൊഫൈല്‍ പേജുകളിലാണ് ദൃശ്യമാവുക. സംഭാഷണങ്ങള്‍ തുടങ്ങുന്നതിനോ അല്ലെങ്കില്‍ അതിനായി ഒരു സന്ദര്‍ഭം നല്‍കുന്നതിനോ വേണ്ടിയാണ് ഈ ആശയം അവതരിപ്പിച്ചിട്ടുള്ളത്.

ഇന്‍സ്റ്റാഗ്രാം നോട്ട്‌സ് പോലെ പുതിയ എബൗട്ട് സ്റ്റാറ്റസും 24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകും, ഇത് വേഗത്തില്‍ അപ്രത്യക്ഷമാകാനോ അല്ലെങ്കില്‍ 24 മണിക്കൂറില്‍ കൂടുതല്‍ ദൃശ്യമാക്കണമെങ്കിലോ ഉപയോക്താക്കള്‍ക്ക് ടൈമര്‍ ക്രമീകരിക്കാന്‍ കഴിയും. പുതിയ ഫീച്ചര്‍ ഈ ആഴ്ച മുതല്‍ ലോകമെമ്പാടുമുള്ള വാട്ട്‌സ്ആപ്പ് യൂസേഴ്‌സിന് ഉപയോഗിക്കാന്‍ സാധിക്കും.

സ്വകാര്യ സന്ദേശമയക്കലിന് പ്രാധാന്യം നല്‍കുന്നതിന് മുമ്പ് വാട്ട്‌സ്ആപ്പിന്റെ ആദ്യ ഫീച്ചര്‍ യഥാര്‍ത്ഥത്തില്‍ എബൗട്ട് ആയിരുന്നുവെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കി. അന്ന് ഉപയോക്താക്കള്‍ ഇതുപോലെ ഹ്രസ്വമായ അപ്‌ഡേറ്റുകള്‍ പങ്കുവെച്ചിരുന്നു. റീലോഞ്ച് ആ ആശയം തിരികെ കൊണ്ടുവരാനാണെന്നും എന്നാല്‍ ഇത്തവണ അത് മുമ്പത്തേക്കാള്‍ കൂടുതല്‍ സ്വീകാര്യത നേടുമെന്നും അവര്‍ പറഞ്ഞു.

administrator

Related Articles