ചാറ്റ്‌ബോട്ടുകളുമായി ഒന്നിലധികം പേര്‍ക്ക് ഒരേ സമയം സംവദിക്കാന്‍ കഴിയുന്ന ഗ്രൂപ്പ് ചാറ്റ് സൗകര്യം ഓപ്പണ്‍ എഐ ആഗോള വിപണിയില്‍ അവതരിപ്പിച്ചു. ചാറ്റ് ജിപിടിയുടെ ഫ്രീ, ഗോ, പ്ലസ്, പ്രോ പ്ലാനുകളിലെ വരിക്കാര്‍ക്ക് കഴിഞ്ഞദിവസം മുതല്‍ ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങി. ഈ പുതിയ സൗകര്യം ഉപയോഗിച്ച് ഒരേ സമയം 20 പേര്‍ക്ക് വരെ ചാറ്റ്ജിപിടിയുമായുള്ള ചാറ്റില്‍ പങ്കെടുക്കാന്‍ സാധിക്കും. ആളുകള്‍ക്ക് ഒന്നിച്ച് ചര്‍ച്ച ചെയ്യാനും, കൂട്ടായി തീരുമാനങ്ങള്‍ എടുക്കാനും, ചാറ്റ്ജിപിടിയുടെ സേവനങ്ങള്‍ ഉപയോഗിക്കാനും ഇതിലൂടെ കഴിയും. ഉദാഹരണത്തിന്, ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യുക, ഡോക്യുമെന്റുകള്‍ തയ്യാറാക്കുക, റിസര്‍ച്ച് സംബന്ധമായ ഉള്ളടക്കം ഒരുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒരേസമയം കൂട്ടായി ചെയ്യാന്‍ ഇത് സഹായിക്കും. സ്‌ക്രീനില്‍ മുകളിലായി കാണുന്ന ‘സ്റ്റാര്‍ട്ട് എ ഗ്രൂപ്പ് ചാറ്റ്’ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ലഭിക്കുന്ന ഇന്‍വൈറ്റ് ലിങ്ക് മറ്റുള്ളവര്‍ക്ക് അയച്ചുനല്‍കിയാണ് ഗ്രൂപ്പ് ചാറ്റ് ആരംഭിക്കേണ്ടത്.
Tags:
administrator

