യൂട്യൂബില്‍ 75 മില്യണും കടന്ന് ‘ചികിരി ചികിരി’ വൈറലാകുന്നു

യൂട്യൂബില്‍ 75 മില്യണും കടന്ന് ‘ചികിരി ചികിരി’ വൈറലാകുന്നു

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’യിലേ ‘ചികിരി ചികിരി’ ഗാനം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇതിനോടകം ഈ ഗാനത്തിന് 75 മില്യണില്‍ അധികം കാഴ്ചക്കാരെയാണ് യൂട്യൂബില്‍ നിന്നും ലഭിച്ചത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് റിലീസ് ചെയ്തത്. ഓസ്‌കാര്‍ പുരസ്‌കാരജേതാവ് എ.ആര്‍. റഹ്മാന്‍ സംഗീതം പകര്‍ന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ബെന്നി ദയാല്‍ ആണ്. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് 2026 മാര്‍ച്ച് 27നാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കഴ്‌സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്.

ഗാനത്തിലെ രാം ചരണിന്റെ നൃത്ത ചുവടുകള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ വൈറലാണ്. ഗാനത്തിന്റെ വിവിധ ഭാഷാ പതിപ്പുകള്‍ പുറത്തു വന്നിട്ടുണ്ട്. എല്ലാ പതിപ്പുകള്‍ക്കും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കയ്യില്‍ ക്രിക്കറ്റ് ബാറ്റും പിടിച്ചു കൊണ്ടുള്ള രാം ചരണിന്റെ ഹുക് സ്റ്റെപ് ആണ് ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറിയത്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന ജാന്‍വി കപൂറും സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനും ഉള്‍പ്പെടുന്ന ദൃശ്യങ്ങളും ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയുടെ ഭാഗമാണ്. ജാനി മാസ്റ്റര്‍ ആണ് ഈ ഗാനത്തിന് വേണ്ടി നൃത്ത ചുവടുകള്‍ ഒരുക്കിയത്.

administrator

Related Articles