റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തെ സൗജന്യ ഗൂഗിള്‍ എഐ പ്രോ സബ്സ്‌ക്രിപ്ഷന്‍ ലഭ്യമാക്കിയിരിക്കുകയാണ്. ഈ കഴിഞ്ഞ ശനിയാഴ്ച മുതലാണ് ആനുകൂല്യം നല്‍കി തുടങ്ങിയത്. ആദ്യം 18 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായി സേവനം ചുരുക്കാന്‍ ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റി എല്ലാ പ്രായത്തിലുമുള്ള ഉപയോക്താക്കള്‍ക്കും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 18 മാസത്തെ സൗജന്യ ജെമിനി പ്രീമിയം സൗകര്യം ലഭിക്കുന്നതിനായി 5ജി പ്ലാനുള്ള ഒരു സജീവമായ ജിയോ സിം കാര്‍ഡ് ആവശ്യമാണ്. ഇങ്ങനെ മാനദണ്ഡം പാലിക്കുന്നവര്‍ക്ക് മൈജിയോ ആപ്പ് വഴി സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ സ്വന്തമാക്കാവുന്നതാണ്.
സൗജന്യ ഗൂഗിള്‍ എഐ പ്രോ സബ്സ്‌ക്രിപ്ഷന്‍ എങ്ങനെ ക്ലെയിം ചെയ്യാം
ആദ്യം മൈജിയോ ആപ്പ് ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് ഹോം പേജില്‍ മുകളിലായുള്ള ”ഏര്‍ലി ആക്സസ്” ബാനറിനുള്ളിലെ ക്ലെയിം നൗ ബട്ടണില്‍ ടാപ്പ് ചെയ്യുക. അന്നേരം ബ്രൗസറില്‍ ഒരു പുതിയ പേജ് തുറക്കാന്‍ നിങ്ങളോട് ആവശ്യപ്പെടും. വെബ് പേജ് തുറന്നുകഴിഞ്ഞാല്‍ പ്ലാനിന്റെ വിശദാംശങ്ങള്‍ കാണാന്‍ സാധിക്കും.
താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ”അംഗീകരിക്കുക” എന്നതില്‍ ടാപ്പ് ചെയ്യുക. ഇതോടെ നിങ്ങള്‍ക്ക് ജെമിനി ആപ്പിലേക്ക് പോയി നിങ്ങളുടെ പ്രോ സ്റ്റാറ്റസ് സ്ഥിരീകരിക്കാം.
ഗൂഗിള്‍ എഐ പ്രോ സബ്സ്‌ക്രിപ്ഷന്‍ ആനുകൂല്യങ്ങള്‍
സാധാരണ സൗജന്യ ജെമിനി സേവനങ്ങളില്‍ നിന്ന് വിഭിന്നമായി ഗൂഗിള്‍ എഐ പ്രോ സബ്സ്‌ക്രിപ്ഷന്‍ ഉപയോക്താക്കള്‍ക്ക് നിരവധി സവിശേഷ ഫീച്ചറുകളാണ് നല്‍കുന്നത്. എന്തെല്ലാം ഫീച്ചറുകളാണ് ഗൂഗിള്‍ എഐ പ്രോ സബ്സ്‌ക്രിപ്ഷന്‍ നല്‍കുന്നതെന്ന് അറിഞ്ഞിരിക്കാം.
1- പ്രതിമാസം 1,950 ചാര്‍ജ് ചെയ്യുന്ന ഈ പ്രീമിയം പ്ലാനില്‍ ജെമിനി 2.5 പ്രോ എഐ മോഡലിലേക്കുള്ള വിപുലീകൃത ആക്സസ്.
2- ‘നാനോ ബനാന’, ‘ഡീപ്പ് റിസര്‍ച്ച്’ പോലുള്ള സംവിധാനങ്ങള്‍ വഴി ഇമേജ് ജനറേഷന്‍ അടക്കമുള്ള ഫീച്ചറുകള്‍ ഉപയോഗിക്കാനുള്ള ആക്സസ് ലഭിക്കും.
3- ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് എഐ വീഡിയോകള്‍ സൃഷ്ടിക്കാന്‍ ഉപകരിക്കുന്ന
Veo 3.1 ഫാസ്റ്റ് എന്ന ഫീച്ചര്‍.
4- ഫ്‌ലോ, നോട്ട്ബുക്ക് എല്‍എം പ്ലാറ്റ്ഫോമുകള്‍ക്കുള്ള വിസ്‌ക് ആപ്പിലേക്കും ഉയര്‍ന്ന നിരക്ക് പരിധികളിലേക്കും ഈ സബ്സ്‌ക്രിപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ആക്സസ് നല്‍കുന്നു.
5- ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഡോക്‌സ്, ഷീറ്റുകള്‍ തുടങ്ങിയ വര്‍ക്ക്സ്പെയ്സ് ആപ്പുകളിലുടനീളം ഗൂഗിളിന്റെ എഐ ഇക്കോസിസ്റ്റം ആസ്വദിക്കാം.

