കൊച്ചി: ടെലിവിഷൻ അവതാരകനായി കഴിഞ്ഞാൽ മതിയായിരുന്നുവെന്ന് ഫ്ലവേർസ് ടിവി മാനേജിംഗ് ഡയറക്ടർ ആർ.ശ്രീകണ്ഠൻ നായർ. മെഗാ കേബിൾ ഫെസ്റ്റിനോടാനുബന്ധിച്ച് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ബ്രോഡ്കാസ്റ്റ് ലീഡേര്‍സ് ടോക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ചാനൽ തുടങ്ങി, ബ്രോഡ്കാസ്റ്റർ ആകേണ്ടിയിരുന്നില്ല. ചാനൽ നടത്തിപ്പുകാർക്ക് ഉറക്കമില്ലാത്ത രാത്രികളാണിപ്പോൾ. പ്രതിസന്ധിയിലാണ് പ്രത്യേകിച്ച് വിനോദ ചാനലുകൾ. മലയാളത്തിലെ ഒരു വിനോദ ചാനൽ പ്രവർത്തനം അവസാനിപ്പിക്കാൻ പോവുകയാണെന്ന് കേരള ടെലിവിഷൻ ഫെഡറേഷൻ്റെ പ്രസിഡണ്ടായ തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

