ഉപയോക്താക്കള്‍ക്ക് ഇ മെയിലുകള്‍ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന പുതിയ എഐ ഇ മെയില്‍ അസിസ്റ്റന്റിന് പെര്‍പ്ലെക്സിറ്റി എഐ തുടക്കമിട്ടു. ഈ അസിസ്റ്റന്റ് ജിമെയില്‍, ഔട്ട്ലുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കും. ഉപയോക്താക്കളുടെ ആശയവിനിമയ ശൈലികള്‍ മനസ്സിലാക്കി, അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇ മെയിലുകള്‍ തയ്യാറാക്കാനും ഷെഡ്യൂളുകള്‍ അനുസരിച്ച് മീറ്റിംഗ് സമയം നിര്‍ദ്ദേശിക്കാനും ഈ എഐ അസിസ്റ്റന്റിന് കഴിയും. കൂടാതെ, ഇത് സാധാരണ എഐ സാങ്കേതികവിദ്യയില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്നാണ് വിവരം. ഈ പുതിയ ഇ മെയില്‍ അസിസ്റ്റന്റ് നിലവില്‍ പെര്‍പ്ലെക്സിറ്റി മാക്സ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമാകുക.
administrator

