ജിയോ ഉപഭോക്താക്കള്‍ക്ക് ഗൂഗിളിന്റെ ജെമിനി പ്രോ സൗജന്യമായി ലഭിക്കുന്ന കരാറിലൊപ്പിട്ട് റിലയന്‍സ്. ഇതോടുകൂടി 18 മാസത്തേക്കുള്ള സൗജന്യ സേവനമാണ് റിലയന്‍സിന് ലഭിക്കുക. 35,000 രൂപയുടെ സേവനങ്ങളാണ് റിലയന്‍സ് സൗജന്യമായി നല്‍കുക. 18 മുതല്‍ 25 വരെ പ്രായമുള്ള ജിയോ ഉപഭോക്താക്കള്‍ക്കാണ് സൗജന്യസേവനം ലഭിക്കുന്നത്. ജെമിനി പ്രോ സേവനം സൗജന്യമായി ലഭിക്കുന്നതിനായി 349 രൂപയുടേതോ അതിന് മുകളിലുള്ളതോ ആയ 5ജി പ്ലാന്‍ എടുക്കേണ്ടതാണ്. ഒക്ടോബര്‍ 30 മുതല്‍ പുതിയ പ്ലാന്‍ ആരംഭിക്കുന്നതായിരിക്കും.
ഒരു നിശ്ചിതകാലത്തേക്ക് മാത്രമേ ഈ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ സാധിക്കുന്നുവെന്ന് റിലയന്‍സ് ജിയോ അറിയിച്ചിട്ടുണ്ട്. രണ്ട് ടിബി ക്ലൗഡ് സ്റ്റോറേജ്, അണ്‍ലിമിറ്റഡ് ചാറ്റ്, വിഇഒ 3.1 ഉപയോഗിച്ചുള്ള വിഡിയോ ജനറേഷന്‍, നാനോ ബനാന ഉപയോഗിച്ചുള്ള ഇമേജ് ജനറേഷന്‍ എന്നിവ ജെമിനിയുടെ എഐ ഉപയോഗിച്ച് ലഭ്യമാകുന്നതായിരിക്കും.
പുതിയ ഓഫര്‍ സബ്‌സ്‌ക്രൈബ് ചെയ്തു കഴിഞ്ഞാല്‍ ഗൂഗിളിന്റെ എഐ ടൂളുകളിലേക്ക് പരിധികളില്ലാത്ത ആക്‌സസ് ലഭിക്കും. ഫോട്ടോസ്, ഡ്രൈവ്, ജിമെയില്‍ എന്നിവയില്‍ ഉടനീളം രണ്ട് ടിബി സ്റ്റോറേജും ലഭിക്കും. ഫിലിം മേക്കിങ്ങിന് സഹായകമാവുന്ന വിഇഒ 3യിലൂടെ പുത്തന്‍ എഐ വിഡിയോകള്‍ നിര്‍മിക്കാനും സാധിക്കും. ഇതിന് പുറമേ ജിമെയില്‍, നോട്ട്‌സ്, ഗൂഗിള്‍ ഡോക്‌സ് തുടങ്ങിയ ഗൂഗിളിന്റെ പല ആപ്പുകള്‍ക്കും എഐയുടെ പിന്തുണയും ലഭ്യമാകും.

