ഫേസ്ബുക്കിലെ എവരിവണ്‍ ഫീച്ചര്‍ ഇനി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും

ഫേസ്ബുക്കിലെ എവരിവണ്‍ ഫീച്ചര്‍ ഇനി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും

ഫേസ്ബുക്കില്‍ ടാഗ് ചെയ്യാന്‍ സഹായിച്ചിരുന്ന ‘@everyone’ എന്ന ഫീച്ചറിന് സമാനമായ സംവിധാനം ഇപ്പോള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിലും എത്തിയിരിക്കുന്നു. ഗ്രൂപ്പിലെ എല്ലാവരുടെയും ശ്രദ്ധ ഒരു മെസ്സേജിലേക്ക് കൊണ്ടുവരുന്നതിനായി ‘@all’ എന്ന പുതിയ ഓപ്ഷനാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. ഓരോ അംഗത്തിന്റെയും നിലവിലെ നോട്ടിഫിക്കേഷന്‍ സെറ്റിങ്സുകള്‍ എങ്ങനെയാണെന്നത് ഇതിനെ ബാധിക്കുകയില്ല. അതിനാല്‍ത്തന്നെ പ്രധാനപ്പെട്ട ഗ്രൂപ്പ് സന്ദേശങ്ങള്‍ ആരും ശ്രദ്ധിക്കാതെ പോകില്ലെന്ന് ഉറപ്പിക്കാം. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും ഒറ്റയടിക്ക് നോട്ടിഫിക്കേഷന്‍ അയയ്ക്കാന്‍ സാധിക്കും. ഇത് ടാഗ് ചെയ്യാനുള്ള സമയം ലാഭിക്കുകയും പ്രധാനപ്പെട്ട മെസ്സേജുകള്‍ അംഗങ്ങള്‍ വിട്ടുപോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. എല്ലാവരെയും മെന്‍ഷന്‍ ചെയ്യാന്‍ സാധിക്കുന്ന ഈ ‘മെന്‍ഷന്‍ ഓള്‍’ ഫീച്ചര്‍ വഴി ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും നോട്ടിഫിക്കേഷന്‍ ലഭിക്കും. ഗ്രൂപ്പ് മെസേജുകളില്‍ പ്രധാനപ്പെട്ട മെസേജുകള്‍ അംഗങ്ങള്‍ വിട്ടു പോകാതിരിക്കാനും ഇതൊരു പരിഹാരമാണ്.
32 പേരടങ്ങുന്ന ഒരു ഗ്രൂപ്പാണെങ്കില്‍ എല്ലാ അംഗങ്ങള്‍ക്കും ഈ ഫീച്ചര്‍ ഉപയോഗിക്കാം. എന്നാല്‍ 32ല്‍ അധികം പേരുള്ള ഗ്രൂപ്പോ കമ്മ്യൂണിറ്റിയോ ആണെങ്കില്‍ അഡ്മിന് മാത്രമേ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയു. അനാവശ്യ നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കാനും ചാറ്റുകള്‍ക്കിടയില്‍ ഒരു ശല്യമുണ്ടാവാതിരിക്കാനുമാണ് ഈ രീതി.

administrator

Related Articles