വരുന്നു നിങ്ങളെ സഹായിക്കാന്‍ ഫിഗര്‍ 03 റോബോര്‍ട്ട്

വരുന്നു നിങ്ങളെ സഹായിക്കാന്‍ ഫിഗര്‍ 03 റോബോര്‍ട്ട്

മനുഷ്യജീവിതത്തിലെ ദൈനംദിന ജോലികള്‍ ചെയ്യാന്‍ ഒരു റോബോട്ട് എത്തുന്നു. ഫിഗര്‍ എഐ എന്ന ഹ്യൂമനോയിഡ് റോബോട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഫിഗര്‍ 03 എന്ന ഹ്യുമനോയിഡ് റോബോട്ടിന്റെ പിന്നില്‍. ഫിഗര്‍ 03 റോബോട്ടിന്റെ ചിത്രവും ഫിഗര്‍ എഐ പുറത്തുവിട്ടിട്ടുണ്ട്. ”നിങ്ങളുടെ വീട്ടിലെ മിക്ക കാര്യങ്ങളും സ്വയം മനസ്സിലാക്കി ദിവസം മുഴുവന്‍ റോബോട്ടിന് ചെയ്യാന്‍ കഴിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇതുവരെ അവിടെ എത്തിയിട്ടില്ല. 2026 ല്‍ ഞങ്ങള്‍ക്ക് ആ ലക്ഷ്യത്തില്‍ എത്താന്‍ കഴിയുമെന്ന് കരുതുന്നു. അത് ഒരു വലിയ മുന്നേറ്റമായിരിക്കുമെന്നാണ് ഫിഗര്‍ എഐയുടെ സിഇഒയും സ്ഥാപകനുമായ ബ്രെറ്റ് അഡ്കോക്ക് ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

കാലിഫോര്‍ണിയ ആസ്ഥാനമാക്കിയാണ് ഫിഗര്‍ എഐ പ്രവര്‍ത്തിക്കുന്നത്. ഫിഗര്‍ എഐ സ്വന്തമായി വികസിപ്പിച്ചെടുത്ത എഐ മോഡലായ ഹെലിക്‌സാണ് ഫിഗര്‍ 03നെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നത്. മനുഷ്യരില്‍ നിന്ന് തുടര്‍ച്ചയായി പഠിക്കാനും സ്വയം മെച്ചപ്പെടുത്താനും സാധിക്കും എന്നതാണ് ഫിഗര്‍ 03ന്റെ മറ്റൊരു സവിശേഷത. ഫിഗര്‍ 03ന്റെ ഒരു ഡെമോ വീഡിയോയും കമ്പനി പങ്കുവെച്ചിട്ടുണ്ട്. സ്വീകരണമുറിയില്‍ നിന്ന് ഒരു കപ്പും പാത്രവും എടുത്ത് കഴുകുന്നതിനായി അടുക്കളയിലെ സിങ്കിലേക്ക് റോബോട്ട് കൊണ്ടുപോകുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും.

administrator

Related Articles