ജോലി നേടാൻ ഇനി ബിരുദങ്ങള്‍ക്ക് വിലയുണ്ടാവില്ല: റയാന്‍ റോസ്ലാന്‍സ്‌കി

ജോലി നേടാൻ ഇനി ബിരുദങ്ങള്‍ക്ക് വിലയുണ്ടാവില്ല: റയാന്‍ റോസ്ലാന്‍സ്‌കി

ഭാവിയിലെ ജോലി ലഭിക്കുന്നതിന് കോളേജ് ബിരുദങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടാകില്ലെന്ന് ലിങ്ക്ഡ്ഇന്‍ സിഇഒ റയാന്‍ റോസ്ലാന്‍സ്‌കി. അക്കാദമിക് യോഗ്യതകളെക്കാളുപരി സാങ്കേതിക വൈദഗ്ധ്യത്തിനാണ് ഇപ്പോള്‍ തൊഴിലുടമകള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ലിങ്ക്ഡ്ഇന്‍ സിഇഒ റയാന്‍ റോസ്ലാന്‍സ്‌കി പറഞ്ഞു.
മികച്ച കോളേജുകളില്‍ പോയവര്‍ക്കോ ഫാന്‍സി ബിരുദങ്ങളുള്ളവര്‍ക്കോ അല്ല, പുതിയ കാര്യങ്ങള്‍ വേഗത്തില്‍ പഠിക്കാന്‍ സാധിക്കുന്ന എഐയില്‍ പരിജ്ഞാനം ഉള്ളവര്‍ക്കാണ് അവസരങ്ങള്‍ കൂടുതലെന്നാണ് തന്റെ അനുമാനമെന്ന് ലിങ്ക്ഡ്ഇന്‍ സിഇഒ പറഞ്ഞു. ഇതിന് സമാനമായ പ്രസ്താവനകള്‍ മുമ്പും പലരും പങ്കുവെച്ചിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് സിഇഒ ബില്‍ വിന്റേഴ്‌സ് തന്റെ എംബിഎ ബിരുദത്തെ സമയം പാഴാക്കല്‍ എന്നാണ് വിശേഷിപ്പിച്ചത്. വാറന്‍ ബഫറ്റും സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു. ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേ ഓഹരി ഉടമകള്‍ക്ക് എഴുതിയ കത്തില്‍ സിഇഒ സ്ഥാനത്തേക്കുള്ളയാളെ എവിടെയാണ് പഠിച്ചതെന്ന് താന്‍ ഒരിക്കലും പരിഗണിക്കാറില്ലെന്നും, വാറന്‍ ബഫറ്റ് കത്തില്‍ പറയുന്നു. എന്നാല്‍ തൊഴിലിടങ്ങളില്‍ എഐ മനുഷ്യന് പകരമാകും എന്ന അഭിപ്രായത്തോട് വിരുദ്ധാഭിപ്രായമാണ് റയാന്‍ റോസ്ലാന്‍സ്‌കിക്കുള്ളത്. മനുഷ്യരുടെ കഴിവുകള്‍ വിജയത്തിന് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

administrator

Related Articles