മെഗാ കേബിൾ ഫെസ്റ്റിന് അരങ്ങൊരുങ്ങുമ്പോൾ…

മെഗാ കേബിൾ ഫെസ്റ്റിന് അരങ്ങൊരുങ്ങുമ്പോൾ…

ബിനു.ടി.ജോർജ്ജ്
ടെക്നോസെസ്റ്റ്, കൊച്ചി



മെഗാ കേബിൾ ഫെസ്റ്റ് നവംബർ 6, 7, 8 തിയതികളിൽ കൊച്ചിയിൽ നടക്കുകയാണല്ലൊ. വളരെ വുപുലമായ രീതിയില്‍, ആകർഷകമായി നടക്കുന്ന, രാജ്യത്തെ പ്രധാനപ്പെട്ട ഒരു മീഡിയ, ടെക്നോളജി എക്സിബിഷനാണ് മെഗാ കേബിൾ ഫെസ്റ്റ്. മാറി വരുന്ന ടെക്നോളജിയും എക്യുപ്മെൻറുകളും കേരളത്തില്‍ ആദ്യമെത്തുന്നത് ഈ എക്സ്ബിഷനിലാണ്. പുതിയ ടെക്നോളജിയും സേവനങ്ങളും ട്രൻ്റുകളും ഈ എക്‌സിബിഷനിൽ അവതരിപ്പിക്കാൻ കമ്പനികളും ട്രേഡർമാരും എല്ലാ കാലത്തും മുന്നിട്ട് നിന്നിട്ടുണ്ട്‌.

ഓരോ വര്‍ഷവും പുതുമയും ഭാവിയിലേക്കുള്ള സൂചനകളും പ്രദർശിപ്പിക്കപ്പെടുന്നത് കൊണ്ടുതന്നെ കൂടുതല്‍ സന്ദർശകർ മെഗാ കേബിൾ ഫെസ്റ്റിലേക്ക് എല്ലാ വർഷവും കടന്നു വരുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചാനൽ വിതരണ ശൃംഖലയായ കേബിള്‍ ടിവിയില്‍ നിരവധി മാറ്റങ്ങള്‍ ആവശ്യമാണ്. മിക്കവരിക്കാരും ഹൈഡെഫിനിഷൻ ടിവിയിലേക്കൊക്കെ മാറുകയാണിപ്പോൾ. അതിനാവശ്യമായ സെറ്റ് ഓഫ് ബോക്സുകള്‍ ആവശ്യമാണ്. ഡോള്‍ബി ഓഡിയോസ് ആവശ്യമാണ്. മികച്ച ഓഡിയോ – വിഡിയോ എക്സിപീരിയൻസാണ് ഇപ്പോൾ ആളുകൾക്ക് വേണ്ടത്. അപ്പോള്‍ അത്തരം ടെക്നോളജിയും എക്യുപ്മെൻറും പ്രദർശിപ്പിക്കുന്ന, കേബിള്‍ ടിവിയിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള എകസ്ബിഷന്‍ ആയിരിക്കും ഇത്തവണത്തെ മെഗാ കേബിൾ ഫെസ്റ്റ്.

അതുപോലെ ഇന്റര്‍നെറ്റിലും പരിഷ്ക്കരണങ്ങൾ വരുന്നുണ്ട്. ഉപഭോക്താക്കൾക്ക് കൂടുതൽ സ്പീഡ് വേണം. എല്ലാവരും 5ജിയിലേക്ക് വരുന്നു. 5ജിലേക്ക് വരുമ്പോളും വീടിനുള്ളില്‍ പോലും നെറ്റ് കിട്ടാത്ത ഒരവസ്ഥയാണ് പലപ്പോഴും ഉള്ളത്. ആ അവസ്ഥ മാറ്റുന്ന പുതു തലമുറ ഇൻറർനെറ്റ് ടെക്നോളജിയും എക്യുപ്മെൻറുകളും ആവശ്യമാണ്. അവ മെഗാ കേബിൾ ഫെസ് റ്റിലുണ്ടാവും. മറ്റൊരു ചാലഞ്ച് എന്തെന്നാൽ, നെറ്റ് വര്‍ക്കുകളുടെ യഥാര്‍ഥത്തിലുള്ള റൂട്ട്മാപ്പുകളൊന്നും കേബിൾ ഓപ്പറേറ്റർമാർ ഉപയോഗിക്കുന്നില്ല. ടെലിക്കോമുകാർ നൽകുന്ന ഒരു റൂട്ട്മാപ്പ് വെച്ചിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യേണ്ടി വരുന്നത്. അത്തരം റൂട്ട്മാപ്പുകള്‍ ഒരുക്കാനുള്ള സോഫ്റ്റ് വെയറുകള്‍, നമ്മുടെ പോസ്റ്റുകൾ എതിലെയൊക്കെ കടന്നു പോകുന്നു, അതിനകത്ത് ഏതൊക്കെ കണക്ഷനുകള്‍ എന്നൊക്കെ കൃത്യമായി മോണിറ്റർ ചെയ്യേണ്ട സോഫ്റ്റ് വെയറുകൾ ഇന്ന് ആവശ്യമുണ്ട്. മുമ്പത്തെപ്പോലെ, ടെക്നീഷ്യൻമാരെയൊന്നും ഇപ്പോൾ ആവശ്യത്തിന് കിട്ടാനില്ല. പുതിയ ആളുകള്‍ വരികയാണെങ്കില്‍ നെറ്റ് വർക്കിൻ്റെ വിശദാംശങ്ങൾ പറഞ്ഞു കൊടുക്കാനും പറ്റുന്നില്ല. കലക്ഷനെടുക്കാന്‍ പോകണമെങ്കില്‍, ഒരു വീട്ടില്‍ പോകണമെങ്കില്‍ ആ വീട് എവിടെയെന്ന് പറഞ്ഞു കൊടുക്കണമെങ്കില്‍, ഒരു വരിക്കാരനെ പരിചയപ്പെടുത്തി കൊടുക്കണമെങ്കില്‍ ഒത്തിരി മെനക്കേടാണ്. അപ്പോള്‍ ഈ വരിക്കാരൻ്റെ വീട് എവിടെയാണ്, അങ്ങോട്ടുള്ള വഴി എതിലെയാണ് എന്ന് കാണിച്ചു കൊടുക്കുന്ന സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കണം. ഒരു കംപ്ലയ്ന്റ് വന്നാല്‍, നെറ്റ് വർക്കിനെ ഡിസ്റ്റര്‍ബ് ചെയ്യാതെ എങ്ങനെ അത് സോൾവ് ചെയ്യാം എന്നതിനെപ്പറ്റി ഒരു അവൈര്‍നെസ്സും ടെക്നോളജിയും ഇപ്പോൾ ലോഞ്ച് ചെയ്തിട്ടുണ്ട്. അത്തരം ടെക്നോളജിയൊക്കെ കമ്പനികൾ ഇത്തവണ മെഗാ കേബിൾ ഫെസ്റ്റിൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ലൈൻ,എക്യുപ്മെൻ്റ് ടെസ്റ്റിങ്ങിനുള്ള ഉപകരണങ്ങൾ പ്രദർശനത്തിനെത്തും. ലൈവ് ലൈന്‍ സെര്‍ച്ച് ചെയ്യാനുള്ള ഉപകരണം ഇത്തവണ വരുന്നുണ്ട്. ഇന്ററപ്റ്റ് ചെയ്യാതെ ലൈവില്‍ ടെസ്റ്റ് ചെയ്യുന്ന ഒരു ഉപകരണമാണിത്. ഏറ്റവും ചെറിയ മോഡലുണ്ടത്. എക്‌സ്‌ഫോ എന്ന ലീഡിങ് കമ്പനിയാണ് അത് അവതരിപ്പിക്കുന്നത്.

ബിനു.ടി.ജോർജ്ജ്, ടെക്നോസെസ്റ്റ്, കൊച്ചി

എക്‌സിബിഷനിൽ വേണ്ടത് നല്ല ആശയ വിനിമയം

എക്സിബിഷനിൽ വരുന്ന വിസിറ്റർമാരുടെ സമീപനത്തിലും മാറ്റം വരേണ്ടതുണ്ട്. പലരും സ്റ്റാളിലേക്ക് കയറാതെ, എന്താണ് അവിടെയുള്ള പ്രൊഡക്റ്റ് എന്ന് വെറുതെ നോക്കി, ഓക്കെ ബൈ ബൈ പറഞ്ഞ് ഒരു പോക്കുണ്ട്. ആ രീതിക്ക് മാറ്റം വരണം. പുതിയ ഒരു പ്രൊഡക്റ്റ് വന്നാല്‍ അത് എന്താണെന്ന് പഠിച്ച്, നമുക്കത് ഉപയോഗിക്കാന്‍ പറ്റുന്നതാണോ എന്ന് മനസ്സിലാക്കി പോകണം.
പുതിയ ടെക്നോളജി അനുസരിച്ച് പ്രൊഡക്റ്റിൽ വികാസം വന്നിട്ടുണ്ടാവും, വില വ്യത്യാസം വന്നിട്ടുണ്ടാകും. അതൊക്കെ വിസിറ്റർമാർ മനസ്സിലാക്കണം. ഫൈബർ ടെസ്റ്റിംഗ് സുഗമമാക്കാനുള്ള ടെക്നോളജിയെല്ലാം ഇത്തവത്ത എക്‌സ്ബിഷനില്‍ വരുന്നുണ്ട്. അത്തരം സംഭവങ്ങളൊക്കെ കണ്ട് മനസ്സിലാക്കാൻ തയ്യാറാവണം.

എക്‌സിബിഷൻ സന്ദർശകർക്ക് പല സംശയങ്ങളുണ്ടാകും. പലതും അവരുടെ പ്രശ്നങ്ങൾക്കും ആവശ്യത്തിനും അനുസരിച്ചുള്ളതാവും. അത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ടെക്നോളജിയും എക്യുപ്മെൻ്റും ഉണ്ടോ എന്ന് അവർ ചോദിക്കുമ്പോളാണ് സാങ്കേതിക വിദഗ്ദരും ട്രേഡർമാരും പലപ്പോഴും ആ വിഷയത്തേക്കുറിച്ച് ബ്രോധവാൻമാരാവുക. ആ പ്രശ്നം പരിഹരിക്കാനുള്ള മറ്റ് സാധ്യതകൾ നിർദ്ദേശിക്കാനും അവർക്കപ്പോൾ കഴിഞ്ഞേക്കും

എക്‌സ്ബിഷന്‍ വിസിറ്ററും എക്സിബിറ്റർമാരും തമ്മിൽ നല്ല ആശയവിനിമയം ഉണ്ടാവണം. രണ്ട് പേരുടെയും ആശയങ്ങൾ കണക്ട് ചെയ്യുന്ന ഒരു വേദിയാണത്. അത്തരം വേദികള്‍ കിട്ടുമ്പോള്‍ അത് പരമാവധി എല്ലാവരും ഉപയോഗപ്പെടുത്തണം.
തമ്മിലുള്ള ഇന്ററാക്ഷനാണ് വളരെ പ്രധാനം. വിസിറ്റർമാരിൽ നിന്ന് പല ഇന്‍പുട്ടും കിട്ടും. അതിനെ ക്രോഡീകരിച്ച്, വികസിപ്പിച്ചാവും പിന്നീട് ടെക്നോളജി കമ്പനികൾ ഒരു പുതിയ പ്രൊഡക്റ്റ് കൊണ്ടുവരുന്നത്. അങ്ങനെയാണ് ടെക്നോളജി വികസിക്കുക, ബിസിനസ്സിലും നാടിനും പുരോഗതിയുണ്ടാവുക.

administrator

Related Articles