പുതിയ ഫീച്ചറുമായി വീണ്ടും വാട്സ്ആപ്പ്

പുതിയ ഫീച്ചറുമായി വീണ്ടും വാട്സ്ആപ്പ്

വാട്സ്ആപ്പ് ഉപഭോക്താക്കള്‍ ഏറെക്കാലമായി കാത്തിരുന്ന അപ്‌ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. 2009ലാണ് വാട്സ്ആപ്പ് ലോഞ്ച് ചെയ്തത.് അന്ന് മുതല്‍ അക്കൗണ്ട് രജിസ്ട്രേഷന്‍ നടത്താന്‍ കഴിയുന്നതും കോണ്‍ടാക്ടുകള്‍ തിരയുന്നതുമെല്ലാം ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ്. മറ്റ് നിരവധി ആപ്പുകളില്‍ യൂസര്‍നെയിമുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ കാലങ്ങളായി തന്നെയുണ്ട്. എന്നാല്‍ ഇതുവരെ ഈ പരീക്ഷണത്തിന് വാട്സ്ആപ്പ് തയ്യാറായിരുന്നില്ല. ആ രീതിയ്ക്കാണ് ഇപ്പോള്‍ മാറ്റം വരാന്‍ പോകുന്നത്.

ഇന്‍സ്റ്റയ്ക്കും എഫ്ബിക്കും സമാനമായി മെറ്റയുടെ ആപ്പായ വാട്സ്ആപ്പിലും ഇനി മുതല്‍ യൂസര്‍നെയിമുകള്‍ ക്രിയേറ്റ് ചെയ്യാന്‍ കഴിയും. WABetaInfoയില്‍ വന്ന വിവരങ്ങള്‍ പ്രകാരം യൂസര്‍നെയിമില്‍ കുറഞ്ഞത് ഒരു അക്ഷരമെങ്കിലും വേണം. ലോവര്‍കേസ് അക്ഷരങ്ങള്‍, നമ്പറുകള്‍, അണ്ടര്‍സ്‌കോറുകള്‍ എന്നിവ യൂസര്‍നെയിമില്‍ ഉള്‍പ്പെടുത്താം. ഒഫീഷ്യല്‍ വെബ്സൈറ്റുകള്‍, വെബ്ലിങ്കുകള്‍ എന്നിവയും യൂസര്‍നെയിമുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടാവാതിരിക്കാന്‍ www എന്ന രീതിയില്‍ ആരംഭിക്കുന്ന രജിസ്റ്റര്‍ നെയിമുകള്‍ ബ്ലോക്ക് ചെയ്യപ്പെടും. നമ്പറുകളും സിമ്പലുകളും മാത്രമുള്ള യൂസര്‍നെയിമുകളും അംഗീകരിക്കില്ല.

അതേസമയം ആള്‍മാറാട്ടം പോലുള്ള പ്രശ്നങ്ങള്‍ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി മറ്റൊരു നടപടി കൂടി വാട്സ്ആപ്പ് ആവിഷ്‌കരിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇതൊരു റിസര്‍വേഷന്‍ സിസ്റ്റമാണ്. ആപ്പ് സെറ്റിങ്സില്‍ ഒരു പുതിയ ഓപ്ഷന്‍ യൂസേഴ്സിന് നല്‍കാനാണ് വാട്സ്ആപ്പ് തയ്യാറെടുക്കുന്നത്. ഇതിലൂടെ പുത്തന്‍ അപ്പ്ഡേറ്റ് വരുന്നതിന് മുമ്പ് നമ്മുടെ യൂസര്‍നെയിം അഡ്വാന്‍സായി ക്രീയേറ്റ് ചെയ്ത് വയ്ക്കാം. സുരക്ഷാ പ്രാധാന്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം വരുന്നത്. ഈ അപ്പ്‌ഡേഷന്‍ എപ്പോള്‍ പുറത്തിറക്കുമെന്ന കാര്യം മെറ്റ വ്യക്തമാക്കിയിട്ടില്ല.

administrator

Related Articles