വിക്കിപീഡിയക്ക് ബദലാവാൻ മസ്‌ക്കിന്റ ഗ്രോകിപീഡിയ വരുന്നു

വിക്കിപീഡിയക്ക് ബദലാവാൻ മസ്‌ക്കിന്റ ഗ്രോകിപീഡിയ വരുന്നു

വിക്കിപീഡിയയെ നേരിടാന്‍ തയ്യാറെടുത്ത് ഇലോണ്‍ മസ്‌കിന്റെ എഐ. ‘ഗ്രോകിപീഡിയ’ (Grokipedia) എന്ന പേരില്‍ പുതിയ എഐ അധിഷ്ഠിതമായ അറിവിന്റെ വേദി വികസിപ്പിക്കുകയാണിപ്പോള്‍ ടെസ്ലാ സിഇഒ ഇലോണ്‍ മസ്‌കും അദ്ദേഹത്തിന്റെ അനുയായികളും. മസ്‌ക് നേരത്തേ തന്നെ വിക്കിപീഡിയയെ വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് ഇലോണ്‍ മസ്‌ക ഇക്കാര്യം അറിയിച്ചത്. അതില്‍ ഗ്രോക്കീപീഡിയ നിര്‍മ്മിക്കുകയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എക്സിലെ ഉപയോക്താവായ ഡേവിഡ് സാക്‌സും വിക്കീപീഡിയയെ വിമര്‍ശിച്ച് രംഗത്ത്വന്നിരുന്നു. വിക്കീപീഡിയ ഇടതുപക്ഷ പ്രവര്‍ത്തകര്‍ നിയന്ത്രിക്കുന്ന ഒരു വേദിയാണെന്നായിരുന്നു വിമര്‍ശനം.

‘വിക്കീപീഡിയയില്‍ ഇടതുപക്ഷ പ്രവര്‍ത്തകരുടെ ഒരു സൈന്യമാണ് വിവരങ്ങള്‍ നിയന്ത്രിക്കുന്നത്. ഗൂഗിള്‍ സേര്‍ച് ഫലങ്ങളില്‍ ആദ്യം വന്നു ചേരുന്ന വിക്കിപീഡിയയെ ഇപ്പോള്‍ എഐ മോഡലുകള്‍ക്ക് വിശ്വസ്തമായ ഉറവിടമായി കാണുന്നു. ഇത് വലിയ ഒരു പ്രശ്നമാണ്.” എന്നായിരുന്നു സാക്സിന്റെ പോസ്റ്റ്.

തങ്ങള്‍ ഗ്രോക്കിപീഡിയ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് വിക്കീപീഡിയയെക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കുമെന്നും ഗ്രോക്കിപീഡിയ ഒരു തുറന്ന ഉറവിടമായിരിക്കുമെന്നും എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പരിമിതിയില്ലാതെ ലഭ്യമാകുമെന്നും മസ്‌ക് വ്യക്തമാക്കി.

administrator

Related Articles