ഓണ്‍ലൈന്‍ അധിക്ഷേപത്തിനെതിരെ നടി മഹിമാ നമ്പ്യാര്‍

ഓണ്‍ലൈന്‍ അധിക്ഷേപത്തിനെതിരെ നടി മഹിമാ നമ്പ്യാര്‍

കഴിഞ്ഞ ദിവസം നടി മഹിമാ നമ്പ്യാര്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഒരു സ്റ്റോറി ഏറെ ചര്‍ച്ചയായിരിക്കുകയാണ്. കുറെ കാലങ്ങളായി ഒന്നിലധികം അക്കൗണ്ടുകള്‍ ഉള്ള ഒരാള്‍ തന്റെ പോസ്റ്റുകള്‍ക്ക് താഴെ അധിക്ഷേപകരമായ രീതിയില്‍ കമന്റുകള്‍ പങ്കുവെയ്ക്കുന്നുണ്ട്. ഏറെ കാലമായി ഈ പ്രവൃത്തി തുടര്‍ന്ന് വരികയാണ്. അയാളുടെ യൂട്യൂബ് ചാനലിലും തനിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നുണ്ട്.

താന്‍ കുറെ കാലമായി ക്ഷമിക്കുന്നു. എന്നാല്‍ ഇനി അത് തുടരാന്‍ ആകില്ല എന്നാണ് നടി പങ്കുവെച്ചിരിക്കുന്നത്. ”ആവര്‍ത്തിച്ചുള്ള അപകീര്‍ത്തിപ്പെടുത്തലും അനാദരവുള്ള അഭിപ്രായങ്ങളും സ്വീകാര്യമല്ല.” ഉപയോക്താവും യൂട്യൂബ് ചാനലും ഈ പ്രവര്‍ത്തി തുടരുകയാണെങ്കില്‍ തനിക്ക് നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും നടി സ്റ്റോറിയില്‍ പങ്കുവെയ്ക്കുണ്ട്.

administrator

Related Articles