എഐ നിര്‍മിത ട്രെയിലറിനെതിരെ അക്ഷയ് കുമാര്‍

എഐ നിര്‍മിത ട്രെയിലറിനെതിരെ അക്ഷയ് കുമാര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ സൃഷ്ടിച്ച ട്രെയിലറിനെതിരെ അക്ഷയ് കുമാര്‍. ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ തങ്ങളുടെ അനുമതി ഇല്ലാതെ പേര്, ചിത്രം, ശബ്ദം എന്നിവ ഓണ്‍ലൈനില്‍ അനധികൃതമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമപരമായി സംരക്ഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എഐ നിര്‍മിത ട്രെയിലറിനെതിരെ അക്ഷയ് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

മഹര്‍ഷി വാത്മീകിയായി അക്ഷയ് കുമാറിനെ കാണിക്കുന്ന ട്രെയിലറിനെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ‘മഹര്‍ഷി വാത്മീകിയുടെ വേഷത്തില്‍ എന്നെ അവതരിപ്പിക്കുന്ന ചില നിര്‍മ്മിത വീഡിയോകള്‍ അടുത്തിടെ ഞാന്‍ കണ്ടു. അത്തരം വീഡിയോകളെല്ലാം വ്യാജമാണ്. എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണ് അവ. ചില വാര്‍ത്താ ചാനലുകള്‍ ഇവ യഥാര്‍ത്ഥമാണോ അതോ മോര്‍ഫ് ചെയ്തതാണോ എന്ന് പോലും പരിശോധിക്കാതെ വാര്‍ത്തയാക്കിയതാണ് ഏറ്റവും മോശമായ കാര്യം’ അക്ഷയ് കുമാര്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് കുറിച്ചു.

തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം വളരെ വേഗം എഐ ഉപയോഗിച്ച് നിര്‍മിക്കാന്‍ സാധിക്കും എന്നതിനാല്‍ വിവരങ്ങള്‍ പരിശോധിച്ചുറപ്പിച്ചതിനുശേഷം മാത്രം റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാധ്യമങ്ങളോട് അക്ഷയ് കുമാര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

administrator

Related Articles