യൂട്യൂബര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വടിവേലു

യൂട്യൂബര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വടിവേലു

തമിഴ് യൂട്യൂബര്‍മാര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി നടന്‍ വടിവേലു. തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന്റെ 69-ാമത് ജനറല്‍ കമ്മിറ്റി യോഗത്തിലായിരുന്നു വിവാദ പ്രസംഗം. ഇത് തമിഴ് സിനിമലോകത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

”ചില നടന്മാര്‍, തങ്ങളുടെ സിനിമ വിജയിക്കാന്‍ വേണ്ടി യൂട്യൂബര്‍മാരെ ഉപയോഗിച്ച് എതിരാളികളായ നടന്മാരുടെ സിനിമകള്‍ക്ക് നെഗറ്റീവ് റിവ്യൂ കൊടുപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ സിനിമാ കലാകാരന്മാരെക്കുറിച്ച് മോശമായി സംസാരിച്ച് ചെറിയ കാര്യങ്ങള്‍ അവര്‍ ഊതിപ്പെരുപ്പിക്കുകയാണ്. പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിലെ ചിലര്‍ ആളുകളെക്കൊണ്ട് ആ സിനിമയെക്കുറിച്ചും ഈ സിനിമയെക്കുറിച്ചും സംസാരിപ്പിക്കുകയാണ്. നടികര്‍ സംഘത്തിലെ ചിലര്‍ക്കും ഈ വിഷയത്തില്‍ പങ്കുണ്ട്. നടികര്‍ സംഘത്തില്‍ ആരും ഈ പ്രവൃത്തിയെ അപലപിക്കുന്നില്ല. നടന്മാരെ സംരക്ഷിക്കാനാണ് നടികര്‍ സംഘം ഉള്ളത്. 10 പേര്‍ സിനിമയെത്തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നടികര്‍ സംഘം ഇത് തടയണം” എന്നും വടിവേലു പറഞ്ഞു.

administrator

Related Articles