പ്രാദേശിക ഭാഷാ ചാനലുകൾ ഡിഡി ഫ്രീ ഡിഷിൻ്റെ പ്രചാരം കൂട്ടുന്നു

പ്രാദേശിക ഭാഷാ ചാനലുകൾ ഡിഡി ഫ്രീ ഡിഷിൻ്റെ പ്രചാരം കൂട്ടുന്നു

ദക്ഷിണേന്ത്യയിലെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സംസാരിക്കുന്ന പ്രേക്ഷകരെ ലക്ഷ്യമിട്ട് കൂടുതല്‍ പ്രാദേശിക ചാനലുകളുമായി ഡിഡി ഫ്രീ ഡിഷ് തങ്ങളുടെ ഓഫറുകള്‍ വിപുലീകരിച്ചു. പൊതു സംപ്രേഷണം ശക്തിപ്പെടുത്തുന്നതിനും വിവര വിനോദ ചാനലുകളിലേക്ക് പ്രേക്ഷകരുടെ പ്രവേശനം എളുപ്പമാക്കുന്നതിനുമുള്ള പ്രസാര്‍ ഭാരതിയുടെ ദൗത്യത്തിന്റെ ഭാഗമായാണ് ഈ നീക്കം. സര്‍ക്കാരിന്റെ ‘ഡിജിറ്റല്‍ ഇന്ത്യയും ഒരു രാഷ്ട്രവും ഒരു പ്ലാറ്റ്‌ഫോമും’ എന്ന പദ്ധതിയുടെ ഭാഗമാകും. മാത്രമല്ല ഇത് സൗജന്യ ടെലിവിഷനെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നും വിലയിരുത്തലുകളുണ്ട്.

2004ല്‍ ആരംഭിച്ച ഡിഡി ഫ്രീ ഡിഷ്, പ്രസാര്‍ ഭാരതിയുടെ കീഴില്‍ പൊതു സംപ്രേഷകനായ ദൂരദര്‍ശന്‍ നടത്തുന്ന സൗജന്യ ഡയറക്ട്ടുഹോം (ഡിടിഎച്ച്) സേവനമായി തുടരുന്നു. പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് വര്‍ധിപ്പിക്കാതെ തന്നെ ടെലിവിഷന്‍ ആക്‌സസ് വാഗ്ദാനം ചെയ്യുന്നതിലൂടെ ഗ്രാമീണമേഖലയിലും മറ്റു സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും ഡയറക്ട്ടുഹോം ഏറെ പ്രയോജനപ്പെട്ടു. അങ്ങനെ വന്നപ്പോള്‍ ഡിടിഎച്ച് പ്രചാരം നേടുകയും ചെയ്തു.

370ലധികം ടിവി ചാനലുകളുടെയും 40 റേഡിയോ സ്റ്റേഷനുകളും ഉള്‍പ്പെടുന്ന ഈ പ്ലാറ്റ്‌ഫോം വാര്‍ത്തകള്‍, വിനോദം, വിദ്യാഭ്യാസം, ഇന്‍ഫോടെയ്ന്‍മെന്റ് എന്നിവയുടെ വിശാലമായ വിവരങ്ങള്‍ നല്‍കുന്നു. ചരിത്രപരമായി, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഡിഡി ഫ്രീ ഡിഷ് ശക്തമായ സ്വീകാര്യത നേടിയിട്ടുണ്ട്. എന്നാല്‍ പ്രാദേശിക ഉള്ളടക്ക ആവശ്യകത കൂടുതലുള്ള ദക്ഷിണേന്ത്യയില്‍ കാര്യമായ രീതിയില്‍ പ്രചാരം നേടാന്‍ സാധിച്ചിട്ടില്ല. എന്നാലിപ്പോള്‍ ഇന്ത്യയിലുടനീളം പ്രാദേശിക ചാനലുകളിലൂടെ ഡിഡി ഫ്രീ ഡിഷ് പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമ്പേള്‍ ദക്ഷിണേന്ത്യയിലും വലിയ നേട്ടമുണ്ടാക്കുമെന്നാണ് പ്രസാർ ഭാരതിയുടെ പ്രതീക്ഷ.

administrator

Related Articles