ഓസ്‌ട്രേലിയയിലെ ബാങ്ക് ജീവനക്കാരിയെ പിരിച്ചുവിട്ടതിനു ശേഷം പകരം ജോലിക്കായി നിര്‍മിതബുദ്ധിയെ നിയമിച്ചു. ന്യൂസ് കോര്‍പ്പ് ഓസ്‌ട്രേലിയ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം കാതറിന്‍ സള്ളിവന്‍ എന്ന ഇക്കാര്യം വെളുപ്പെടുത്തിയ ജീവനക്കാരിയെ ഉള്‍പ്പെടെ 44പേരെയാണ് കോമണ്‍വെല്‍ത്ത് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പിരിച്ചുവിട്ടത്. ബാങ്കിന്റെ ബംബിള്‍ബീ എന്ന എഐ ചാറ്റ് ബോട്ടിന് പരിശീലനം നല്‍കുന്നതില്‍ പിരിച്ചുവിടപ്പെട്ട കാതറിന്‍ സള്ളിവനും ഉള്‍പ്പെട്ടിരുന്നു. എഐയെ പരിശീലിപ്പിച്ചതിനു ശേഷം വീണ്ടും പഴയ ജോലിയിലേക്ക് എത്തും എന്ന് പ്രതീക്ഷിച്ചിരുന്ന കാതറിന് ലഭിച്ചത് പരിച്ചുവിട്ടു എന്ന വാര്‍ത്തയായിരുന്നു. ‘അബദ്ധവശാല്‍, ഞാന്‍ ഒരു ചാറ്റ്‌ബോട്ടിനെ പരിശീലിപ്പിക്കുകയായിരുന്നു, അത് എന്റെ ജോലി അപഹരിച്ചു.’ ന്യൂസ് കോര്‍പ്പ് ഓസ്‌ട്രേലിയയോട് കാതറിന്‍ പ്രതികരിച്ചു.
Tags:
administrator

