തൊഴില്‍ നല്‍കാന്‍ പുതിയ സംരംഭവുമായി എഐ

തൊഴില്‍ നല്‍കാന്‍ പുതിയ സംരംഭവുമായി എഐ

ആളുകള്‍ക്ക് തൊഴില്‍ നല്‍കാനുള്ള സംവിധാനവുമായെത്തുകയാണ് ഓപ്പണ്‍ എഐ. ലിങ്ക്ഡ്ഇന്‍ പോലുള്ള ആപ്പുകള്‍ക്ക് എതിരാളിയായി പുതിയ പോര്‍ട്ടലുമായി എത്തുന്ന ഓപ്പണ്‍ എഐയുടെ ജോബ് പോര്‍ട്ടലിന് ഇതുവരെ പേരിട്ടിട്ടില്ല. ഒരു കമ്പനിക്ക് ആവശ്യമായ എഐ തൊഴിലാളികളെ കണ്ടെത്തി കൊടുക്കുക എന്നതാണ് ഈ ജോബ് പോര്‍ട്ടലിലൂടെ ലക്ഷ്യം വെക്കുന്നത്. എഐ കഴിവുകള്‍ ആവശ്യമുള്ള കമ്പനികളുമായി ബന്ധപ്പെടാനും പ്രവര്‍ത്തിക്കാനും ആളുകളെ കണ്ടെത്തുക എന്നതാണ് പോര്‍ട്ടലിലൂടെ ഉദ്ദേശിക്കുന്നത്.
എന്നാല്‍ പുതിയ ജോബ് പോര്‍ട്ടലിന്റെ ഇടപെടലുകള്‍ എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

administrator

Related Articles