ഒടിടിയിൽ ശ്രദ്ധേയ സിനിമകൾ

ഒടിടിയിൽ ശ്രദ്ധേയ സിനിമകൾ

ഈ വാരാന്ത്യം ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രങ്ങളും പ്ലാറ്റ്‌ഫോമുകളും അറിയാം.

ജെഎസ്‌കെ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള

വിവാദങ്ങളില്‍ കിടന്ന് പിടഞ്ഞ് വെട്ടിക്കൂട്ടലുകള്‍ കഴിഞ്ഞ് തീയേറ്റര്‍ കണ്ട ചിത്രമാണ് സുരേഷ് ഗോപി നായകനായ ‘ജെഎസ്‌കെ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള.’ പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഡേവിഡ് ആബേല്‍ ഡൊണോവന്‍ എന്ന വക്കീല്‍ കഥാപാത്രമായാണ് സുരേഷ് ഗോപി എത്തിയത്. ചിത്രം ആഗസ്റ്റ് 15 മുതല്‍ സീ ഫൈവ് പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീമിങ് ആരംഭിച്ചു.

വ്യസനസമേതം ബന്ധുമിത്രാദികള്‍

എസ്. വിപിന്‍ സംവിധാനം ചെയ്ത മരണവീട്ടിലെ ചിരിയുടെയും ബഹളങ്ങളുടെയും ലോകം കാണിച്ചു തരുന്ന ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. അനശ്വര രാജന്‍, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, ബൈജു സന്തോഷ്, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോരമ മാക്‌സില്‍ ആണ് ചിത്രം ആഗസ്റ്റ് 14 മുതല്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

കുമ്മാട്ടിക്കളി

സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനായി എത്തിയ ചിത്രമാണ് കുമ്മാട്ടിക്കളി. തമിഴ് സംവിധായകന്‍ വിന്‍സെന്റ് സെല്‍വ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ തമിഴ്, കന്നഡ സിനിമകളിലെ പ്രമുഖരും ചിത്രത്തിലുണ്ട്. സൂപ്പര്‍ഗുഡ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. മനോരമ മാക്‌സിലും ചിത്രം ലഭ്യമാണ്.

മനസാ വാചാ

ദിലീഷ് പോത്തനെ നായകനാക്കി ശ്രീകുമാര്‍ പൊടിയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മനസാ വാചാ.’ തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരു കള്ളന്റെ കഥയാണ് ചിത്രം പറയുന്നത്. മനോരമ മാക്‌സില്‍ ചിത്രം ഇപ്പോള്‍ കാണാം.

administrator

Related Articles