ഓപ്പണ്‍ എഐ കഥയില്‍ ആര്‍ട്ടിഫിഷ്യല്‍ സിനിമ വരുന്നു

ഓപ്പണ്‍ എഐ കഥയില്‍ ആര്‍ട്ടിഫിഷ്യല്‍ സിനിമ വരുന്നു

ഓപ്പണ്‍ എഐയുടെ കഥ ആസ്പദമാക്കി ഹോളിവുഡില്‍ ‘ആര്‍ട്ടിഫിഷ്യല്‍’ എന്ന പേരില്‍ സിനിമ വരുന്നു.’കോള്‍ മി വൈ യുവര്‍ നെയിം’ ഒരുക്കിയ ലുക ഗ്വാഡാഗ്നിനോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും. ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ് ആണ് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്റെ കഥാപാത്രമായി എത്തുന്നത്. അമേസിങ് സ്റ്റൈഡര്‍മാര്‍, ദ സോഷ്യല്‍ നെറ്റ്വര്‍ക്ക് തുടങ്ങിയ ചിത്രങ്ങളിലുടെ ശ്രദ്ധേയനാണ് ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്. ഓപ്പണ്‍ എഐ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെ പ്രമുഖരും കഥാപാത്രങ്ങളായി എത്തുന്നുണ്ടെന്നാണ് വിവരം. നോണ്‍ പ്രോഫിറ്റ് സ്ഥാപനമായിരുന്ന ഓപ്പണ്‍ എഐ ആഗോള ടെക് ഭീമനായിമാറിയ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

administrator

Related Articles